കോഴിക്കോട്: കേരള നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി യോഗം നവംബർ ആറിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിനെ സംബന്ധിച്ച് വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും നേരിട്ട് ഹരജികൾ സ്വീകരിക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന യോഗത്തിൽ സബ്ജക്ട് കമ്മിറ്റി ചെയർപേഴ്സൻ ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ, കമ്മിറ്റിയിൽ അംഗങ്ങളായ 10 എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. റെയിൽവേ ലെവൽേക്രാസ് അടച്ചിടും കോഴിക്കോട്: അറ്റകുറ്റപ്പണികൾക്കായി പൊയിൽക്കാവിലെ റെയിൽവേ ലെവൽേക്രാസ് ഇൗമാസം 19നും തിരുവങ്ങൂരിലെ ലെവൽേക്രാസ് 20നും അടച്ചിടും. രാവിലെ എട്ടു മണി മുതൽ വൈകീട്ട് ആറുവരെയാണ് അടച്ചിടുക. കാലിക്കറ്റ് സർവകലാശാല ഫീസ് ഇ-പേമെൻറ് സംവിധാനം ഉദ്ഘാടനം 19ന് കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ ഫീസുകളും ഇനി കേരളത്തിൽ ഇ-പേമെൻറ് സംവിധാനത്തിലൂടെ എല്ലാ ഡിപ്പാർട്മെൻറൽ പോസ്റ്റ് ഓഫിസുകളിലും അടക്കാം. പദ്ധതിയുടെ ഉദ്ഘാടനം ഇൗമാസം 19ന് വൈകീട്ട് 3.30ന് കാലിക്കറ്റ് സർവകലാശാലയിലെ ടാഗോർ ശാന്തിനികേതൻ ഹാളിൽ നടക്കും. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, ഉത്തര മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ കേണൽ എസ്.എഫ്.എച്ച്. റിസ്വി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുക. ഫീസടക്കാനുള്ള പുതിയ സംവിധാനത്തിനായി പ്രത്യേക ബില്ലർ ഐഡികൾ തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.