ജനകീയ നേതാവ് ടി.പി. മൂസക്ക് നാടിെൻറ അന്ത്യാഞ്ജലി

വടകര: ജില്ലയിലെ തലമുതിർന്ന സി.പി.ഐ നേതാവും സാസ്കാരിക പ്രവർത്തകനും സഹകാരിയുമായിരുന്ന ടി.പി. മൂസയുടെ ഖബറടക്കം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ നടന്നു. ഞായറാഴ്ച വൈകിട്ട് കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂളിൽ നടക്കുകയായിരുന്ന സി.പി.ഐ ബ്രാഞ്ച് സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണായിരുന്നു അന്ത്യം. സമൂഹത്തി​െൻറ നാനാതുറകളിൽ പ്രവർത്തിക്കുന്ന നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂളിൽ പൊതുദർശനത്തിനുവെച്ചു. സി.കെ. നാണു എം.എൽ.എ, ഇ.കെ. വിജയൻ എം.എൽ.എ, മനയത്ത് ചന്ദ്രൻ, ഇ.പി. ദാമോദരൻ, ആർ. ഗോപാലൻ, ടി.കെ. രാജൻ മാസ്റ്റർ, സത്യൻ മൊകേരി, സോമൻ മുതുവന, എം.പി. അച്യുതൻ, എൻ. വേണു, എം.കെ. ഭാസ്കരൻ, പി.പി. വിമല, കെ.കെ. ബാലൻ, തുടങ്ങി നിരവധിപേർ സ്ഥലത്തെത്തിയിരുന്നു. സർവകക്ഷി അനുശോചന യോഗത്തിൽ ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എൽ.എ, സോമൻ മുതുവന, എം.പി. അച്യുതൻ, എൻ.എം. ബിജു, ബി.കെ. തിരുവോത്ത്, മനയത്ത് ചന്ദ്രൻ, സത്യൻ മൊകേരി, ആർ. ഗോപാലൻ, ഇ.പി. ദാമോദരൻ, ടി.കെ. രാജൻ, എൻ. വേണു, ആർ. സത്യൻ, പി. ഹരീന്ദ്രനാഥ്, സി. ഗോപാലക്കുറുപ്പ്, റാഷിദ്, പി. സുരേഷ്ബാബു, ആർ.കെ. ഗംഗാധരൻ, എ.കെ. കുഞ്ഞിക്കണാരൻ, സി.എച്ച്. നാരായണൻ, ലത്തീഫ് എന്നിവർ സംസാരിച്ചു. കർഷക കൂട്ടായ്മ കുറ്റ്യാടി: കാർഷിക വിളകൾക്കും നാട്ടുകാർക്കും ഭീഷണിയായ വന്യമൃഗശല്യത്തിൽനിന്ന് കൃഷിഭൂമിയെയും കർഷകരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്ങാട് കർഷക സംഘത്തി​െൻറ നേതൃത്വത്തിൽ കർഷക കൂട്ടായ്മ നടന്നു. കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് എന്നിവ കൂട്ടമായെത്തി ഹെക്ടർ കണക്കിനു കൃഷിയാണ് കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മേഖലയിൽ നശിപ്പിച്ചത്. വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയിൽനിന്ന് കർഷക കുടുംബങ്ങൾ കുടിയിറങ്ങിത്തുടങ്ങി. വനാതിർത്തിയിൽ കൂടുതൽ വാച്ചർമാരെ നിയമിക്കുക, ആനക്കെട്ട്, കിടങ്ങ്, സോളാർ െഫൻസിങ്, കമ്പിവേലി എന്നിവ സ്ഥാപിക്കുക എന്നിവയാണ് വന്യമൃഗശല്യത്തിന് മാർഗമെന്ന് കർഷക കൂട്ടായ്മ ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, വകുപ്പുമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ നേരിൽകണ്ട് നിവേദനം നൽകാൻ കർഷക കൂട്ടായ്മ തീരുമാനിച്ചു. കർഷകരുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും കൂട്ടായ്മ നിർദേശിച്ചു. കർഷക കൂട്ടായ്മ കർഷകസംഘം ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം കെ.പി. ചന്ദ്രി, ടി.കെ. മോഹൻദാസ്, അന്നമ്മ ജോർജ്, എ.ആർ. വിജയൻ, ടി.ഡി. ജോൺസൺ, പി.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.