ജീവനക്കാരില്ല; വടകര എൽ.എ ആർ.എം ഓഫിസ് പ്രവർത്തനം അവതാളത്തിൽ -താലൂക്കിൽ റീസർവേയുമായി ബന്ധപ്പെട്ട്് ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത് വടകര: താലൂക്ക് ഓഫിസിലെ എൽ.ആർ.എം (ലാൻഡ് റെക്കോഡ് മെയിൻറനൻസ്) സെക്ഷനിൽ ആവശ്യത്തിന് സർവേയർമാരില്ലാത്തത് റീസർവേ സംബന്ധിച്ച പരാതികൾ കെട്ടികിടക്കുന്നതിനിടയാക്കുന്നു. വടകര താലൂക്ക് ഓഫിസിൽമാത്രം ഇത്തരത്തിൽപ്പെടുന്ന ആയിരക്കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത്. നേരത്തെ ഇവിടെ, 10 സർവേയർമാർ ഉണ്ടായിരുന്നു. നിലവിൽ ഒരാൾ മാത്രമാണുള്ളത്. ഇതോടെയാണ്, വടകര താലൂക്കിൽ വിവിധ മേഖലകളിൽനിന്നുള്ള പരാതികൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായത്. ഒഞ്ചിയം, ഏറാമല, ചോറോട് ഉൾപ്പെടെ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ഭൂവുടമകളാണ് റിസർവേ നടത്താനായി അപേക്ഷ കൊടുത്തു കാത്തിരിക്കുന്നത്. റീ സർവേ നടത്താത്തതിനാൽ ഏറെ പ്രയാസപ്പെടുകയാണ് ഇവിടത്തെ ഭൂവുടമകൾ. താലൂക്കുകളിലെ മിക്ക വിേല്ലജുകളിലും നേരത്തെ റീസർവേ നടപടികൾ നടന്നിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ റീസർവേ നടക്കാതെ പോയവരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് പലതവണ റിസർവേ ഓഫിസിനെ സമീപിച്ച ഭൂവുടമകൾക്ക് നിരാശ മാത്രമായിരുന്നു ഫലം. റീസർവേ നടപടികൾക്കായി ഉദ്യോഗസ്ഥരുടെ അഭാവമാണ് പ്രശ്നത്തിന് കാരണമെന്നാണ് താലൂക്ക് ഓഫിസ് അധികൃതരുടെ വാദം. എന്നാൽ, പല ആവശ്യങ്ങൾക്കായി ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ് പലരും. ഭൂമി സംബന്ധിച്ചുള്ളതും മറ്റുമായ വിവിധ ആവശ്യങ്ങൾക്ക് നികുതി റസീറ്റ് അനിവാര്യമാണ്. എന്നാൽ, റിസർവേ നടക്കാത്തതിനെ തുടർന്ന് നികുതി അടക്കാനോ, സ്ഥലം ക്രിയവിക്രയം നടത്താനോ കഴിയാതെ പ്രയാസത്തിലാണ് ഭൂവുടമകൾ. അപേക്ഷ നൽകിയതിൽ ഒരു കൊല്ലത്തോളമായി കാത്തിരിക്കുന്നവരടക്കം ഉൾപ്പെടുമെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. കാസർകോട് ജില്ലയിൽ റീസർവേയുമായി ബന്ധപ്പെട്ട് ഇവിടെയുള്ള എട്ട് സർവേയർമാരെ അവിടേക്ക് സ്ഥലം മാറ്റുകയും, ഒരാളെ മണിയൂർ പഞ്ചായത്തിലെ ചൊവ്വാപ്പുഴയുമായി ബന്ധപ്പെട്ട റിസർവേക്കായി നിയോഗിക്കുകയും ചെയ്തതോടെയാണ് വടകരയിൽ ആളില്ലാത്ത സ്ഥിതി വന്നിരിക്കുന്നത്. ദിനംപ്രതി നിരവധി പരാതികൾ വരുന്നതോടൊപ്പം നിലവിലുള്ള പരാതികൾക്ക് തീർപ് കൽപിക്കാനാവാത്തത് ഉദ്യോഗസ്ഥരെയും ദുരിതത്തിലാക്കുകയാണ്. ചില സമയങ്ങളിൽ ഉദ്യോഗസ്ഥരും പരാതിക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാവുന്ന സാഹചര്യവുമുണ്ടാവാറുണ്ട്. കാസർകോട് സ്ഥലം മാറ്റിയവർ വടകരയിലേക്ക് എപ്പോൾ തിരിെച്ചത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല. ഇവരെ വടകരയിലേക്ക് തിരിച്ചുകൊണ്ടുവരുകയോ ബദൽ സംവിധാനം കാണുകയോ ചെയ്യാതെ പരാതികൾക്ക് പരിഹാരമാവാൻ കഴിയിെല്ലന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.