മദ്രസ കെട്ടിടത്തിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പികൾ

കൊടിയത്തൂർ : മദ്യപാനത്തിനുശേഷം ഒഴിഞ്ഞക്കുപ്പികൾ മദ്രസ കെട്ടിടത്തിനുസമീപം ഉപേക്ഷിക്കുന്നതായി പരാതി. കൊടിയത്തൂർ അങ്ങാടിയിൽ തെയ്യത്തുംകടവ് റോഡിൽ പ്രവർത്തിക്കുന്ന മദ്രസ കെട്ടിടത്തി​െൻറ അടിഭാഗത്താണ് മുപ്പതിലധികം ഒഴിഞ്ഞ വിദേശ മദ്യക്കുപ്പികൾ കണ്ടെത്തിയത്. കൊടിയത്തൂർ അങ്ങാടിയിൽ അന്യ സംസ്ഥാനക്കാർ അടക്കമുള്ള മദ്യപന്മാർ വിലസുന്നതായി പരാതിയുയർന്നിരുന്നു . ഗെയിൽ പൈപ്പ്ലൈൻ പ്രതിഷേധം കൊടിയത്തൂർ: ജനവാസ കേന്ദ്രങ്ങളിൽ ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്നും അലൈൻമ​െൻറിൽ മാറ്റം വരുത്താതെ പരിഹാരമില്ലെന്നും കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പ്രസ്താവിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ആശയക്കുഴപ്പം സൃഷ്ടിച്ചും ജില്ലയിലെ ചില പ്രദേശങ്ങളിൽ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഭരണകൂട ഒത്താശയോടെ നടക്കുന്ന ഒത്തുതീർപ്പു വ്യവസ്ഥയിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏറനാട്-തിരുവമ്പാടി മണ്ഡലങ്ങളുടെ അതിർത്തികേന്ദ്രമായ എരഞ്ഞിമാവിൽ നടക്കുന്ന ജനകീയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. ബഷീർ പുതിയോട്ടിൽ,അബ്ദുൽ ജബ്ബാർ സഖാഫി, ടി.പി. മുഹമ്മദ്, ബാവ പവർവേൾഡ്, റഹ്മത്തുള്ള പരവരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.