പിടിയാനക്കും കുട്ടിക്കും കാവൽ നിൽക്കുന്ന ആനക്കൂട്ടം മീൻവളർത്തുകേന്ദ്രത്തിൽ നാശംവിതച്ചു

ഗൂഡല്ലൂർ: പ്രസവിച്ച പിടിയാനക്കും കുട്ടിക്കും കാവൽ നിൽക്കുന്ന ആനക്കൂട്ടം മീൻവളർത്തുകേന്ദ്രത്തിൽ നാശം വിതച്ചു. ചേരമ്പാടി ചപ്പിൻതോടിലാണ് ആനകളുടെ വിളയാട്ടം. ഒരു മാസത്തോളമായി ഇവ എത്തിയിട്ട്. സംരക്ഷണത്തിന് കൂടെ നിൽക്കുന്ന ആനകൾ കുറച്ച് ദിവസം കഴിഞ്ഞ് കാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. എന്നാൽ, ഇൗ 13 ആനകൾ ഇവിടെത്തന്നെ തമ്പടിച്ചിരിക്കുകയാണ്. ഇവയുടെ ശല്യംമൂലം ജനങ്ങൾ ആകെ വലയുകയാണ്. ഫാമിലെ കുളത്തിൽ ഇവ മദിച്ചുനടക്കുന്നതിനാൽ മീനുകൾ ചത്തുപൊങ്ങിയത് പതിനായിരങ്ങളുടെ നഷ്ടമാണ് കർഷകർക്ക് വരുത്തിയിരിക്കുന്നത്. ഫാം ഹൗസിലെ നിരവധി കമുകുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്. ആനകളെ ദൂരെ വനത്തിലേക്ക് വിരട്ടി ഒാടിക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.