സുല്‍ത്താന്‍ ബത്തേരി: അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിച്ച ബത്തേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഇനിയും തുറക്കാനായില്ല. സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മതിയായ സുരക്ഷ സൗകര്യങ്ങള്‍ പുതിയ ബ്ലോക്കില്‍ ഒരുക്കാന്‍ സാധിക്കാത്തതാണ് തടസ്സങ്ങള്‍ക്കുള്ള പ്രധാനകാരണം. സുരക്ഷ അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. കോടികള്‍ െചലവിട്ടു നിര്‍മിച്ച ആശുപത്രികെട്ടിടം ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമാവുകയാണ്. കെട്ടിടത്തിെൻറ പണി പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും തടസ്സങ്ങള്‍ മറികടക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് ഫെയര്‍ലാൻഡിലെ പുതിയ ആശുപത്രി കെട്ടിടത്തിനു സമീപമാണ് നാലുവര്‍ഷം മുമ്പ് ബ്ലോക്കിെൻറ നിര്‍മാണം തുടങ്ങിയത്. കെട്ടിടത്തിെൻറ നിര്‍മാണ ചുമതല പി.ഡബ്ല്യു.ഡിക്കായിരുന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കെട്ടിട നിര്‍മാണമെങ്കിലും, കെട്ടിടത്തിെൻറ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ സമയത്ത് ഫയര്‍ ആൻഡ് െറസ്‌ക്യു മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഇതോടെ പഴയ മാനദണ്ഡപ്രകാരം നിര്‍മിച്ച കെട്ടിടത്തിന് ഫയര്‍ ആൻഡ്െറസ്‌ക്യു വിഭാഗം സുരക്ഷാ അനുമതി നിഷേധിക്കുകയായിരുന്നു. നിലവിലെ നിയമങ്ങള്‍ക്കനുസരിച്ച് സുരക്ഷ അനുമതി ലഭിക്കാൻ ഇനിയും നിരവധി പ്രവര്‍ത്തികള്‍ നടത്തണം. ഫണ്ടു തീര്‍ന്നതിനാല്‍ പ്രവര്‍ത്തികള്‍ക്കായി കൂടുതല്‍ തുക കണ്ടെത്തണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് കെട്ടിടം തുറക്കണമെങ്കില്‍ ഇനിയുമേറെ കാലം കാത്തിരിക്കേണ്ടി വരും. ലിഫ്റ്റ്, അനൗണ്‍സ്മെൻറ് സംവിധാനം, അലാറം, വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിങ് സംവിധാനം, സൂചിക ഫലകങ്ങള്‍ സ്ഥാപിക്കല്‍, ഗോവണിയുടെ കൈവരികള്‍ക്ക് ഉയരം വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് ഇനി ചെയ്യാനുള്ളത്. സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കാനായി പി.ഡബ്ലു.ഡി ഇലക്ട്രിക് വിഭാഗം നടപടി ആരംഭിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തികള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം വകയിരുത്തിയിട്ടുണ്ടെന്ന് വൈസ് പ്രസിഡൻറ് സുരേഷ് താളൂര്‍ പറഞ്ഞു. പുതിയ ബ്ലോക്കിനോടുചേര്‍ന്ന് നിര്‍മിച്ച പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇലക്ട്രിക്കല്‍ ജോലി കഴിഞ്ഞിട്ടില്ല. നിര്‍മാണത്തിനാവശ്യമായ പണം ഡി.എം.ഒ മാസങ്ങള്‍ക്ക് മുമ്പ് പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് കൈമാറിയെങ്കിലും ഇതുവരെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടില്ല. കെട്ടിടങ്ങളുടെ നമ്പറിനായി ആശുപത്രി അധികൃതര്‍ നഗരസഭക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പ്ലാന്‍ അട്ടിമറിച്ചത് ബത്തേരി എം.എല്‍.എയുടെ നേതൃത്വത്തിൽ സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിെൻറ പ്ലാൻ അട്ടിമറിച്ചത് ബത്തേരി എം.എല്‍.എയുടെ നേതൃത്വത്തിലെന്ന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താളൂര്‍ ആരോപിച്ചു. കൃഷ്ണപ്രസാദ് എം.എല്‍.എ ആയിരുന്ന കാലത്ത് പുതിയബ്ലോക്കിെൻറ നിര്‍മാണത്തിനായി വ്യക്തമായ പ്ലാന്‍ തയറാക്കിയിരുന്നു. എന്നാല്‍, മാറിവന്ന കോണ്‍ഗ്രസ് ഭരണത്തില്‍ എം.എല്‍.എയും കരാറുകാരും ഒത്തുകൊണ്ട് പ്ലാന്‍ അട്ടിമറിക്കുകയാണുണ്ടായത്. ആറുനിലകളുള്ള കെട്ടിടത്തിനു ലിഫ്റ്റ് സൗകര്യമില്ലാത്ത നിലയിലാണ് പണി തീര്‍ത്തിരിക്കുന്നത്. ലിഫ്റ്റിനായി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ടെങ്കിലും ഇതിനായി പുതിയ ഫണ്ട് കണ്ടെത്തണം. കുറഞ്ഞത് രണ്ടു ലിഫ്റ്റ് എങ്കിലും ഇവിടേക്ക് വേണം. ഇതിനായി ഒരു കോടി രൂപ െചലവുണ്ട്. ഫണ്ടിന് കണക്കാക്കി പ്ലാന്‍ ഉണ്ടാക്കിയതിനാലാണ് പല സൗകര്യങ്ങളും ഇല്ലാതെ പോയത്. ആറാം നിലയിലാണ് പ്രധാനവിഭാഗമായ ഓപറേഷന്‍ തിയറ്ററുള്ളത്. അതിനാല്‍ ലിഫ്റ്റ് ഇല്ലാതെ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കില്ല. കാഷ്വാലിറ്റിയില്‍ ടോയ്‌ലറ്റും ഇല്ലാതെയാണ് കെട്ടിടം പണിതീര്‍ത്തത്. നിലവിലെ പ്ലാന്‍ അനുസരിച്ച് ഫയര്‍ ആൻഡ് െറസ്‌ക്യു വിഭാഗത്തിെൻറ സുരക്ഷ പ്രശ്‌നങ്ങള്‍ കെട്ടിടത്തിനുണ്ട്. ഇവ പരിഹരിച്ചാല്‍ മാത്രമെ നഗരസഭയില്‍നിന്ന് നമ്പറും, വൈദ്യുതി കണക്ഷനും ലഭിക്കുകയുള്ളു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇനിയും ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയാണ്. പഴയ പ്ലാന്‍പ്രകാരം നിര്‍മിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലെന്നും, തീര്‍ത്തും സാമാന്യബുദ്ധിക്കു നിരക്കാത്ത രീതിയിലുള്ള പ്ലാനാണ് ഇപ്പോഴത്തെ ബത്തേരി എം.എല്‍.എയുടെ നേതൃത്വത്തില്‍ തയാറാക്കിയതെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആരോപിച്ചു. വനിതാ വിങ് രൂപവത്കരിച്ചു വൈത്തിരി: വൈത്തിരിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് കമ്മിറ്റിയുടെയും വനിതാ വിങ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ വിങ് രൂപവത്കരിച്ചു. ജില്ല വനിത വിങ് ജനറൽ സെക്രട്ടറി ശ്രീജ അമ്പലവയൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു. വനിതാ വിങ് ജില്ല ട്രഷറർ ഷിജി മീനങ്ങാടി തെരഞ്ഞെടുപ്പ്് നിയന്ത്രിച്ചു. 20 അംഗ എക്സിക്യൂട്ടീവിനെ െതരഞ്ഞെടുത്തു. വനിതാ വിങ്ങ് പ്രസിഡൻറായി സുധ പരമേശ്വരനെയും ജനറൽ സെക്രട്ടറിയായി എൽസി സെബാസ്റ്റ്യനെയും ട്രഷററായി ഫൗസിയ ഷംസുദ്ധീനെയും െതരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മഞ്ജുള വിനോദ്, വിഷ്ണുപ്രിയ (വൈസ് പ്രസി), ടി. പ്രസന്ന, ജിനീഷ രാഗേഷ് (സെക്ര). ഹനീഫ മേമന, മധുസൂദനൻ എന്നിവർ സംസാരിച്ചു. നിസാർ ദിൽവെ സ്വാഗതവും സുധ പരമേശ്വരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.