കൊയിലാണ്ടി: കൈകോർക്കാം, നന്മകൾ പൂക്കട്ടെ എന്ന സന്ദേശവുമായി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് 'ഉണർവ് 2017' എൻ.എസ്.എസ് ജില്ല കോ-ഓഡിനേറ്റർ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ അദ്ദേഹത്തിന് എൻ.എസ്.എസ് യൂനിറ്റിെൻറ ഉപഹാരം കൈമാറി. വളൻറിയർമാർക്കുള്ള ഗ്രൂപ് ഡയനാമിക്സ് ക്ലാസിന് വിനു കുറുവങ്ങാട് നേതൃത്വം നൽകി. റാൻ കൊഴുക്കല്ലൂർ രേഖാചിത്രരചന നടത്തി. പി.ടി.എ പ്രസിഡൻറ് സി. ജയരാജ് അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം ഓഫിസർ സാജിദ് അഹമ്മദ് ഏക്കാട്ടൂർ ക്യാമ്പ് വിശദീകരണം നടത്തി. എ. സുഭാഷ് കുമാർ, വി.എം. രാമചന്ദ്രൻ, അമൽ റംഷിയ, പൃഥ്വിരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.