കേരളം സംഘ്പരിവാറിെൻറ വിദ്വേഷ രാഷ്ട്രീയം തള്ളി -ഹമീദ് വാണിയമ്പലം കോഴിക്കോട്: കേരളം സംഘ്പരിവാറിെൻറ വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് തെളിയിക്കുന്നതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനെതിരെ നടത്തിയ വിദ്വേഷ പ്രചാരണത്തിന് അവർ നേരിട്ട തിരിച്ചടിയാണ് ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കുറയാൻ കാരണം. ഇടതുപക്ഷത്തിനു നേട്ടം ഇതുമൂലമാണ് ഉണ്ടായത്. ഉത്തരവാദപ്പെട്ട പ്രതിപക്ഷം എന്ന നിലയിൽ യു.ഡി.എഫും കോൺഗ്രസും ഉയരാത്തതിനാൽ അവർക്ക് വോട്ട് കുറയാനിടയായി. സംഘ്പരിവാറിനെ നേരിടേണ്ടത് ആശയപരമായും രാഷ്ട്രീയപരമായുമാണ്. വെറുതെ വെല്ലുവിളിച്ചുകൊണ്ടല്ല. സംഘ്പരിവാറിെൻറ വംശീയ രാഷ്ട്രീയത്തെ സാഹോദര്യത്തിെൻറ രാഷ്ട്രീയം കൊണ്ടാണ് വെൽഫെയർ പാർട്ടി ചെറുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എസ്. ഇർഷാദ്, പി.സി. ഭാസ്കരൻ, ടി.കെ. മാധവൻ, പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, അൻവർ സാദത്ത് കുന്ദമംഗലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.