മാവൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണിപ്പറമ്പിൽ സംഘടിപ്പിച്ച ഏരിയ കർഷകസഭ ഡി.സി.സി ജനറൽ സെക്രട്ടറി നികേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. പി. ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. വിവിധ കൃഷികളിൽ പ്രാവീണ്യം തെളിയിച്ച കർഷകരെ ആദരിച്ചു. േബ്ലാക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുകുഞ്ഞൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചോലക്കൽ രാജേന്ദ്രൻ, എടക്കുനി അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, എം. ഗോപാലകൃഷ്ണൻ, ടി.പി. ഉണ്ണിക്കുട്ടി, പി. നാരായണൻ, കെ.എം. സുനിൽകുമാർ, പി. ചന്ദ്രൻ, രാജൻ നായർ എന്നിവർ സംസാരിച്ചു. മാമ്പൂവ് പദ്ധതി: കടകളിൽ പരിശോധന കർശനമാക്കും മാവൂർ: ഹരിത കേരളം പദ്ധതി പ്രകാരം മാവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന 'മാമ്പൂവ്' മാലിന്യമുക്തപദ്ധതിയുടെ ഭാഗമായുള്ള ശുചിത്വസാക്ഷരതയജ്ഞം വിപുലമായി നടത്താൻ തീരുമാനം. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സി.ഡി.എസ് അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് തടയാൻ കടകളിൽ പരിശോധന കർശനമാക്കും. പഞ്ചായത്തിെല 313 അയൽക്കൂട്ടങ്ങളിൽ പരിശീലനം ലഭിച്ച റിസോഴ്സ്പേഴ്സൺമാരുടെ നേതൃത്വത്തിൽ ശുചിത്വബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഒക്ടോബർ 30ഒാടെയാണ് ക്ലാസുകൾ പൂർത്തിയാക്കുക. ആർ.പിമാർക്കുള്ള പരിശീലനം ഒക്ടോബർ 15ഒാടെ പൂർത്തിയാക്കാനും തീരുമാനമായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ൈവസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.സി. വാസന്തി വിജയൻ, കെ. കവിതാഭായ്, കെ. ഉസ്മാൻ, അംഗങ്ങളായ യു.എ. ഗഫൂർ, കെ. അനൂപ്, സെക്രട്ടറി എം.എ. റഷീദ്, സി.ഡി.എസ് ചെയർപേഴ്സൻ പി. ഭവിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.