കുഴൽപ്പണം കവർച്ച കേസിലെ അഞ്ചാം പ്രതി ഒരു വർഷത്തിനുശേഷം പൊലീസ്​ പിടിയിൽ

താമരശ്ശേരി: കുഴൽപ്പണം കവർച്ച കേസിലെ അഞ്ചാം പ്രതി ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിലായി. മോേട്ടാർ സൈക്കിളിൽ യാത്രചെയ്യുകയായിരുന്ന കൊടുവള്ളി ആവിലോറ കിഴക്കെ നൊച്ചിപ്പൊയിൽ മജീദിനെ (47) കാറിടിച്ച് തള്ളിയിട്ടശേഷം ആക്രമിച്ച് കൈവശമുണ്ടായിരുന്ന മൂന്നര ലക്ഷം രൂപ കവർന്ന സംഘത്തിലെ അഞ്ചാംപ്രതി ആലപ്പുഴ ഗുരുപുരം അഖിൽമുക്ക് മാളിയേക്കൽ റിയാസ് എന്ന മായാവി റിയാസാണ് (38) പൊലീസ് പിടിയിലായത്. കുഴൽപ്പണ വിതരണക്കാരനായ മജീദ് പുതുപ്പാടി ഭാഗത്ത് പണം എത്തിക്കുന്നതിന് ബൈക്കിൽ പോകുമ്പോൾ, ബൈക്കിലും സ്വിഫ്റ്റ്, ഇന്നോവ കാറുകളിലും എത്തിയ അഞ്ചംഗ സംഘം വാഹനമിടിച്ച് തള്ളിയിട്ടശേഷം പണം കവരുകയായിരുന്നു. കഴിഞ്ഞവർഷം മേയ് 31ന് ഉച്ചക്ക് പന്ത്രണ്ടരയോടെ പുതുപ്പാടി ഒടുങ്ങാക്കാട് -കാക്കവയൽ റോഡിൽ വാനിക്കരയിലാണ് സംഭവം. ഈ കേസിലെ ഒന്നാം പ്രതി ആലപ്പുഴ കലവൂർ രാജേഷിനെ (32) സംഭവം നടന്ന ദിവസം കവർച്ചെക്കത്തിയ ബൈക്ക് സ്റ്റാർട്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ പിടികൂടി താമരശ്ശേരി പൊലീസിൽ ഏൽപിച്ചിരുന്നു. അന്ന് രക്ഷപ്പെട്ട മറ്റു പ്രതികളായ ആലപ്പുഴ മുഹമ്മ സ്വദേശി രാജീവ്, കൊയിലാണ്ടി കുറുവങ്ങാട് മുഹമ്മദ് ആരിഫ്, ആലപ്പുഴ ചണ്ണഞ്ചേരി രഞ്ജുമോൻ, സഹായികളായ കൊടുവള്ളി ആവിലോറ സ്വദേശികളായ റഷീദ്, ഷഫീഖ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, റിയാസ് മൂന്നാർ, ദേവികുളം, കൊല്ലം, വയനാട്ടിലെ പനമരം തുടങ്ങിയ സ്ഥലങ്ങളിൽ പല പേരുകളിലും വേഷങ്ങളിലും മാറി മാറി താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് അപകടംവരുത്തിയ കേസിൽ എറണാകുളം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. ഇപ്പോൾ ആലപ്പുഴ പുന്നപ്ര വാടക്കൽ കടപ്പുറത്ത് മത്സ്യബന്ധനവും, ഗോവയിൽ ചെന്ന് തുണികൊണ്ടുവന്നു വിൽപനയും നടത്തിവരുകയായിരുന്നു. രണ്ടു ദിവസം ആലപ്പുഴ പുന്നപ്ര വാടക്കൽ കടപ്പുറത്ത് തങ്ങിയ പൊലീസ് തുണി വാങ്ങാനെന്നു പറഞ്ഞ് സമീപിക്കുകയും തന്ത്രത്തിൽ പിടികൂടുകയുമായിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവനു ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ സി.ഐ അഗസ്റ്റി​െൻറ നിർദേശപ്രകാരം എ.എസ്.ഐ വി.കെ. സുരേഷ്, സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് റിയാസിനെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.