കോഴിക്കോട്: കാരന്തൂരിലെ മഹാ വിശ്വചൈതന്യ ആശ്രമം 13 മുതൽ 15 വെര യുവജന ക്യാമ്പും മഹാസംഗമവും നടത്തുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് 10 പ്രമുഖ വ്യക്തികളെ ആദരിക്കും. ക്യാമ്പിൽ 150 പേർക്കാണ് പ്രവേശനെമന്ന്് സുനിൽ വിശ്വചൈതന്യ, പ്രഫ. ടി. ശോഭീന്ദ്രൻ, കൃഷ്ണകുമാർ അമ്പ്രമോളി, രാേജഷ് ഗുരുക്കൾ, ശ്രീവത്സൻ എന്നിവർ അറിയിച്ചു. സംഗീതശിൽപം നാളെ കോഴിക്കോട്: തണൽ കോഴിക്കോട് ചാപ്റ്ററിെൻറ സ്മൈൽ തണലിെൻറ ആഭിമുഖ്യത്തിലുള്ള സംഗീതശിൽപം വെള്ളിയാഴ്ച ടാഗോർ െസൻറിനറി ഹാളിൽ അരങ്ങേറും. ഭിന്നശേഷി കുട്ടികളുടെ പരിശീലനകേന്ദ്രമായ തണലിലെ കുട്ടികളും അധ്യാപികമാരും രക്ഷിതാക്കളും സംഗീതശിൽപത്തിൽ അരങ്ങിെലത്തും. വൈകീട്ട് 6.30ന് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം െചയ്യും. സ്മൈൽ തണലിന് അമേരിക്കയിലെ എയിംസ് എന്ന സംഘടന സംഭാവന ചെയ്ത വാഹനത്തിെൻറ ഫ്ലാഗ്ഒാഫ് കലക്ടർ യു.വി. ജോസ് നിർവഹിക്കുമെന്ന് ടി.എം. അബൂബക്കർ, സുബൈർ മണലൊടി, സനാദ് എടക്കര, സക്കീർ കോവൂർ, ഷറീന, നാസർ എന്നിവർ അറിയിച്ചു. പിണങ്ങിക്കിടപ്പ് സമരം നടത്തും കോഴിക്കോട്: ഒ.ഇ.സി (അദർ എലിജിബ്ൾ കമ്യൂണിറ്റി) ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോസ്റ്റ് ബാക്ക്വാഡ് കമ്യൂണിറ്റീസ് ഫെഡേറഷൻ സെക്രേട്ടറിയറ്റ് പടിക്കൽ പിണങ്ങിക്കിടപ്പ് സമരം നടത്തും. ഒ.ഇ.സി വരുമാനപരിധി ഒരു ലക്ഷമാക്കാൻ ശ്രമമുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആേരാപിച്ചു. 16ന് കേരള കാമരാജ് കോൺഗ്രസുമായി ചേർന്നാണ് സെക്രേട്ടറിയറ്റ് പടിക്കൽ സമരം നടത്തുകയെന്ന് സത്യൻ കരുവാൻസ്, രജനീകാന്ത് വളയനാട്, അരുൺകുമാർ കണ്ണഞ്ചേരി, പ്രമോദ് കണ്ണംബരി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.