എകരൂല്‍: സഹപാഠികളായ സഹോദരങ്ങള്‍ക്ക് സ്നേഹംകൊണ്ടൊരു വീടൊരുക്കി പൂനൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികൾ. സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആദിത്യക്കും സഹോദരി പത്താംക്ലാസുകാരി അജന്യക്കുമാണ് എന്‍.എസ്.എസ് വളൻറിയര്‍മാരുടെ നേതൃത്വത്തില്‍ എകരൂല്‍ ഇരുമ്പോട്ടുപൊയിലില്‍ വീട് നിർമിച്ചു നല്‍കിയത്. നാലു സെൻറ് സ്ഥലത്ത് പോളിത്തീന്‍ ഷീറ്റ് കൊണ്ടുമറച്ച ഷെഡിനുള്ളില്‍ കഴിയുകയായിരുന്ന തെൻറയും സഹോദരിയുടെയും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിെൻറയും ദുരിതകഥ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് ആദിത്യ എഴുതിയ കത്താണ് കുടുംബത്തിന് വഴിത്തിരിവായത്. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് സബ്കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഇവരുടെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് വീട് നിർമാണം ഏറ്റെടുക്കുകയായിരുന്നു. വീട് നിർമാണത്തിനാവശ്യമായ കല്ലും സാമഗ്രികളും ശ്രമദാനത്തിലൂടെ എത്തിച്ചും മെയ്യനങ്ങി ജോലി ചെയ്തുമാണ് കുരുന്നുകള്‍ ഈ സ്നേഹഭവനം പടുത്തുയര്‍ത്തിയത്. വീടിെൻറ താക്കോല്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി കുട്ടികള്‍ക്ക് കൈമാറി. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ കെ.സി. റിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെംബര്‍മാരായ കെ.പി. സക്കീന, സി.പി. രമ, എ.പി. രാഘവന്‍, തൊളോത്ത് മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് നാസർ എസ്റ്റേറ്റ്‌മുക്ക്, എന്‍.എസ്.എസ് ജില്ല കോഓഡിനേറ്റര്‍ എസ്. ശ്രീജിത്ത്, പ്രിന്‍സിപ്പല്‍ റെന്നിജോര്‍ജ്, ഡെയ്സി സിറിയക്, എന്‍. അജിത് കുമാര്‍, പി. രാമചന്ദ്രന്‍, അനില്‍കുമാര്‍, ടി. വിനീഷ്, സി.കെ. ദിനേശ്, എസ്. നിഷിത, അജയന്‍ എന്നിവര്‍ സംസാരിച്ചു. വളൻറിയർ ലീഡര്‍ നയീംഅലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.