അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. മഞ്ചേരി എൻ.എസ്.എസ് കോളജിന് സമീപം കല്ലേരി ഹൗസിലെ പരേതനായ അബ്ദുല്ലയുടെ മകൻ ആദിലാണ്(24 ) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽെപടുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനയും നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിനൊപ്പമാണ് യുവാവ് അരിപ്പാറയിലെത്തിയിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാതാവ്: ഹസീന. സഹോദരങ്ങൾ: ഹാഷിർ, അനീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.