മതേതരത്വം ലോകത്തിന് ഇന്ത്യ നൽകിയ മികച്ച സംഭാവന -മന്ത്രി കെ.ടി. ജലീൽ ആയഞ്ചേരി: ലോകത്തിന് ഇന്ത്യ നൽകിയ മികച്ച സംഭാവനയാണ് മതേതരത്വമെന്ന് മന്ത്രി കെ.ടി. ജലീൽ. ശ്രീ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം ഭരണസമിതി സംഘടിപ്പിച്ച 'മതവും മതേതരത്വവും വർത്തമാന സമൂഹത്തിൽ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പൈതൃകമാണ് മതേതരത്വം. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ എല്ലാവരും പഠിക്കണം. അമ്പലങ്ങളും പള്ളികളും സജീവമായ ഇക്കാലത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. തൊലിപ്പുറത്തെ വിശ്വാസമാണ് ഇതിന് ഇടയാക്കുന്നത്. ബലിപെരുന്നാളിന് ആരും പശുവിനെ അറുക്കാറില്ല. കാളയെയോ പോത്തിനെയോ ഒട്ടകത്തെയോ ആണ് ബലിയർപ്പിക്കാറുള്ളത്. എന്നാൽ, ചിലർ പശുവിനെ അറുക്കുന്നതായി പ്രചരിപ്പിക്കുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശരണരെ സഹായിക്കാനായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിെൻറ ധനസമാഹരണം മന്ത്രി ഉദ്ഘാടനം ചെയ്തു. ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. എം.എം. സോമശേഖരൻ, കെ.എം. അശോകൻ, സദാനന്ദൻ മണിയോത്ത്, എം. അനീഷ് എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി തിരുവള്ളൂർ: കുനിവയൽ എം.കെ. ബാലൻ പാലിയേറ്റിവ് സൊസൈറ്റി പാലിയേറ്റിവ് ഉപകരണങ്ങൾ ഏറ്റുവാങ്ങലും കുട്ടികളുടെ നാടക ക്യാമ്പും നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സാമൂഹിക സംഘടനകളുമാണ് ഉപകരണങ്ങൾ നൽകിയത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം കൂമുള്ളി, ഷനില, ഗോപീനാരായണൻ, എം.സി. േപ്രമചന്ദ്രൻ, ചാലിൽ രാമകൃഷ്ണൻ, കെ.കെ. മോഹനൻ, സുധീഷ് കരുവാണ്ടി, പള്ളിയാലിൽ ബാലകൃഷ്ണൻ, നന്താനത്ത് പ്രഭാകരൻ, കെ.കെ. കുഞ്ഞമ്മദ്, എ.കെ. സത്യൻ, ടി.കെ. കേളപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.