കോഴിക്കോട്: ഇംഹാൻസിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഏകദിന ശിൽപശാല സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മാനസികസമ്മർദങ്ങളെ ആരോഗ്യകരമായ രീതിയിൽ അതിജീവിക്കുന്നതിനുള്ള കഴിവ് പൊലീസ് ഉദ്യോഗസ്ഥർ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ് വിശിഷ്ടാതിഥിയായി. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അസി. കമീഷണർ കെ. സുദർശൻ സംസാരിച്ചു. ഡോ. അബ്ദുൽ സലാം സ്വാഗതവും ഡോ. സീമ പി. ഉത്തമൻ നന്ദിയും പറഞ്ഞു. ആർട്ട് ഇൻ മെഡിസിൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാനസികസമ്മർദങ്ങളെ അതിജീവിക്കുന്നതിൽ കലയുടെ പങ്കിനെക്കുറിച്ച് സംഗീതപരിപാടിയും തത്സമയ ചിത്രരചനയും നടന്നു. ഡോ. ടി.പി. മെഹ്റൂഫ് രാജ് ഹിന്ദുസ്ഥാനിരാഗങ്ങൾ എങ്ങനെ മാനസികപിരിമുറുക്കം കുറക്കാൻ സഹായിക്കുന്നുവെന്ന് വിശദീകരിച്ചു. ചിത്രകാരി രത്നവല്ലി തത്സമയം ചിത്രരചന നടത്തി. ഡോ. പി. അശോക് കുമാർ, ഡോ. എം.ടി. ഹാരിഷ്, ഡോ. സീമ പി. ഉത്തമൻ, ഡോ. കെ. ജസീം, ജി. രാഗേഷ്, ഡോ. നീനി, അസി. പ്രഫസർ അൽക്ക രാജു എന്നിവർ ക്ലാെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.