കോഴിക്കോട്: രണ്ടാംഘട്ട പാഠപുസ്തക വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റി എരഞ്ഞിപ്പാലം എ.ഇ.ഒ ഒാഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എരഞ്ഞിപ്പാലം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് എ.ഇ.ഒ ഒാഫിസിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് ജില്ല വൈസ് പ്രസിഡൻറ് സാബിത്ത് മായനാട്, മണ്ഡലം പ്രസിഡൻറ് കെ.പി. റാഷിദ്, ട്രഷറർ നബീൽ അഹമ്മദ് തുടങ്ങി പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. യൂത്ത്ലീഗ് നേതാക്കളായ ആഷിഖ് ചെലവൂർ, എസ്.വി. മുഹമ്മദ് ഷൗലീഖ്, ടി.പി.എം. ജിഷാൻ, ഇർഷാദ് പുതിയങ്ങാടി, ഗഫൂർ വിരുപ്പിൽ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.