സി.െക. നായിഡു ട്രോഫി: സൽമാൻ നിസാറിെൻറ സെഞ്ച്വറി തിളക്കത്തിൽ കേരളം

- കേരളം 497 റൺസിന് ഓൾഔട്ട് - അഞ്ചു വിക്കറ്റിന് 91 റൺസ് എന്ന നിലയിൽ ഗുജറാത്ത് കൃഷ്ണഗിരി: കേണൽ സി.കെ. നായിഡു േട്രാഫി അണ്ടർ 23 ചതുർദിന മത്സരത്തിൽ രണ്ടാം ദിനത്തിലും കേരളത്തി​െൻറ ആധിപത്യം. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റിന് 91 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്. 24 റൺസുമായി കെ.ഡി. പാട്ടീലും മൂന്ന് റൺസുമായി വിക്കറ്റ് കീപ്പർ ധ്വനിൽ പട്ടേലുമാണ് ക്രീസിൽ. സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് 497 (സൽമാൻ നിസാർ 105, ഡാരിൽ ഫെരാരിയോ 86, ഫാഹിദ് അഹമ്മദ് 67). ഗുജറാത്ത് 91/5. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തി​െൻറ തുടക്കം പതർച്ചയോടെയായിരുന്നെങ്കിലും മധ്യനിര ബാറ്റസ്മാന്മാരുടെ കരുത്തിലാണ് കേരളം മികച്ച ടോട്ടലായ 497 റൺസിലെത്തിയത്. മധ്യനിര ബാറ്റ്സ്മാൻ സൽമാൻ നിസാറി​െൻറ സെഞ്ച്വറി ടീം ടോട്ടൽ ഉയർത്തി. 264 പന്തിലാണ് സൽമാൻ നിസാർ 105 റൺ നേടിയത്്. ക്യാപ്റ്റൻ ഫാഹിദ് അഹമ്മദ്(67), ഫനൂസ് (52) എന്നിവരുടെ അർധസെഞ്ച്വറികളും കേരളത്തി​െൻറ മികച്ച സ്കോറിന് വഴിയൊരുക്കി. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 30 ഓവറിൽ അഞ്ചു വിക്കറ്റിന് 91 റൺസ് എന്ന നിലയിലാണ്. ഓപണർ ധർമേശ് പട്ടേൽ(16), രാഹുൽ ഷാ(4), റെക്സ് ലി പട്ടേൽ(10), കരൺ പട്ടേൽ(7), കഥൻ പട്ടേൽ(23) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. കേരളത്തിനായി റാബിൻ കൃഷ്ണ, ആതിഫ് ബിൻ അഷ്റഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ഫനൂസ് ഒരു വിക്കറ്റും നേടി. MONWDL28 സെഞ്ച്വറി നേടിയ സൽമാൻ നിസാറി​െൻറ ആഹ്ലാദം യുവതിയുടെ ആത്മഹത്യ: ഭർതൃമാതാവിനു ജാമ്യം വൈത്തിരി: ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് ചുണ്ടേൽ ചെമ്പട്ടി കോളനിയിൽ ദിവ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർതൃമാതാവിനു ജാമ്യം. ഭർത്താവ് സജീഷും, സജീഷി​െൻറ അമ്മ ഉഷ ഗോപാലനും ചേർന്ന് നടത്തിയ പീഡനത്തെ തുടർന്നാണ് വീട്ടിലെ കുളിമുറിയിൽ കഴിഞ്ഞ മാസം 22ന് ദിവ്യ തൂങ്ങിമരിച്ചതെന്നായിരുന്നു പരാതി. ആത്മഹത്യ കുറിപ്പിലെ പരാമർശത്തെ തുടർന്ന് അന്നുതന്നെ സജീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും രണ്ടു ദിവസത്തിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തൊട്ടടുത്ത ദിവസം സജീഷി​െൻറ അമ്മ ഉഷയെയും വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്യുകും രണ്ടുപേരും റിമാൻഡിലാവുകയും ചെയ്തു. പൂക്കോട് തടാകത്തിലെ ഡിസൈനേറ്റഡ് ക്ലീനിങ് വിഭാഗത്തിലെ ജീവനക്കാരിയായ ഉഷ നൽകിയ ജാമ്യാപേക്ഷയിൽ കൽപറ്റ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സജീഷ് ഇപ്പോഴും ജയിലിലാണ്. പ്രതിഷേധിച്ചു കൽപറ്റ: മലനാട് ചാനൽ പനമരം ലേഖകൻ ബിജു നാട്ടുനിലത്തെ സാമൂഹികവിരുദ്ധർ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. ലഹരിമരുന്ന് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. അനാശാസ്യ പ്രവണതകൾ സമൂഹത്തിന് മുമ്പിലെത്തിക്കാൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് രമേശ് എഴുത്തച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഒ. ഷീജ, ട്രഷറർ പി. ജയേഷ്, ബിനു ജോർജ്, കെ. സജീവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തുതല കേരളോത്സവത്തിന് തുടക്കം കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. ഫുട്ബാൾ, ഷട്ടിൽ, ക്രിക്കറ്റ് മത്സരങ്ങൾ കമ്പളക്കാട് സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ ചീക്കല്ലൂർ എൽ.പി സ്കൂളിലും കബടി, വടംവലി, വോളിബാൾ മത്സരങ്ങൾ മില്ലുമുക്കിലുമാണ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ഹംസ കടവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീല രാമദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കുഞ്ഞായിഷ, പൗലോസ് കുറുമ്പേമഠം, കെ.എം. ഫൈസൽ, ശകുന്തള സജീവൻ, ബിനു ജോർജ്, റസീന സുബൈർ, വി.ജെ. രാജേന്ദ്രപ്രസാദ്, സണ്ണി ഡാനിയൽ, സി. സുരേഷ്ബാബു, ഉണ്ണികൃഷ്ണൻ ചീക്കല്ലൂർ, ശിവ പിള്ള, അനിൽ ചീക്കല്ലൂർ, ബിനീഷ് എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സരിത സ്വാഗതവും യൂത്ത് കോഓഡിനേറ്റർ സി.എച്ച്. നൂരിഷ നന്ദിയും പറഞ്ഞു. കേരളോത്സവം ആരംഭിച്ചു മുട്ടിൽ: ഗ്രാമപഞ്ചായത്ത് കേരളോത്സവം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്മാത്ത് വളപ്പിൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. ഫൈസൽ അധ്യക്ഷത വഹിച്ചു. എം.സി. ബാലകൃഷ്ണൻ, സി.എം. സുമേഷ്, എം.സി. സാജിദ്, അരവിന്ദാക്ഷൻ മാസ്റ്റർ, ലാൽ കാക്കവയൽ, സാജിദ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 18 വരെ വിവിധ മത്സരങ്ങൾ നടക്കും. ചെ ഗുവേര രക്ഷസാക്ഷി ദിനം; വിദ്യാർഥി സദസ്സ് സുൽത്താൻ ബത്തേരി: ചെ ഗുവേര രക്തസാക്ഷി ദിനത്തി​െൻറ ഭാഗമായി എസ്.എഫ്.െഎ ജില്ല കമ്മിറ്റി ബത്തേരി സ​െൻറ് മേരീസ് കോളജിൽ സംഘടിപ്പിച്ച വിദ്യാർഥി സദസ്സ് നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അർജുൻ ഗോപാൽ, ഹരികൃഷ്ണൻ, കെ.എസ്. വിഷ്ണു, എൻ.എസ്. വൈഷ്ണവി, അവിഷിത്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജോബിസൺ ജെയിംസ് സ്വാഗതവും രാഖി വിജയൻ നന്ദിയും പറഞ്ഞു. MONWDL26 ബത്തേരി സ​െൻറ് മേരീസ് കോളജിൽ സംഘടിപ്പിച്ച വിദ്യാർഥി സദസ്സ് നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.