കോഴിക്കോട്: റാം മനോഹർ ലോഹ്യ 50ാം ചരമ വാർഷികാചരണ അനുസ്മരണ റാലി ഒക്ടോബർ 12ന് കടപ്പുറത്ത് നടക്കും. സമ്മേളനത്തിൽ ശരദ് യാദവ് എം.പി, എം.പി. വീരേന്ദ്രകുമാർ എം.പി, ചോട്ടുഭായി വസവ, ജാവേദ് റാസ, വർഗീസ് ജോർജ്, എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് നാലിന് ജാഫർഖാർ കോളനിയിൽനിന്നും പ്രകടനം ആരംഭിക്കും. വാഹനങ്ങൾ എരഞ്ഞിപ്പാലം ബൈപാസ് വഴി വന്ന് ജാഫർഖാൻ കോളനിയിൽ ആളെ ഇറക്കി ബാലൻ കെ. നായർ റോഡ്-ഗാന്ധി റോഡുവഴി ബീച്ചിൽ പാർക്ക് ചെയ്യണമെന്ന് പരിപാടിയുടെ ജനറൽ കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.