റോഡ്​ നിർമാണം പൂർത്തിയായി; പാലംപണി ജി.എസ്​.ടിയിൽ കുരുങ്ങി

നന്മണ്ട: കൂളിപ്പൊയിൽ -കുട്ടമ്പൂർ റോഡ് യാഥാർഥ്യമായിട്ടും പാലംപണി ആരംഭിച്ചില്ല. ഗ്രാമപഞ്ചായത്ത് 11ാം വാർഡിലൂടെ കടന്നുപോകുന്ന കുട്ടമ്പൂർ ബൈപാസ് റോഡി​െൻറ പാലംപണിയാണ് ജി.എസ്.ടിയിൽ കുരുങ്ങി അനിശ്ചിതത്വത്തിലായത്. കാലവർഷത്തിൽ നിറയെ വെള്ളവും ശക്തമായ ഒഴുക്കുമുണ്ടാകുന്ന പാറപ്പുറത്ത് താഴം തോടിനു കുറുകെയാണ് കോൺക്രീറ്റ് പാലം നിർമിക്കേണ്ടത്. താൽക്കാലിക സംവിധാനമെന്ന നിലയിൽ തെങ്ങി​െൻറ പാലമാണ് ഇവിെട ഇട്ടിരിക്കുന്നത്. ഇതാവെട്ട ചിതലരിച്ച നിലയിലാണ്. ഭീതിയോടെയാണ് യാത്രക്കാർ വാഹനങ്ങളുമായി ഇതുവഴി കടന്നുപോകുന്നത്. പാലം പണിയാൻ ജില്ല പഞ്ചായത്ത് 10 ലക്ഷം നീക്കിവെച്ചിട്ട് മാസങ്ങളേറെയായി. കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ മുന്നോട്ടുവരാത്തതിന് കാരണം ജി.എസ്.ടിയാണത്രെ. ജി.എസ്.ടി കഴിഞ്ഞാൽ കരാറുകാർക്ക് പ്രവൃത്തികൊണ്ട് മിച്ചം നേടാനാവില്ലെന്നതാണ് പിന്തിരിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന നന്മണ്ട -പടനിലം റോഡിലെ യാത്ര ഒഴിവാക്കി കൂളിപ്പൊയിലിൽനിന്ന് കുട്ടമ്പൂരിലേക്ക് എളുപ്പത്തിലെത്താൻ കഴിയുമായിരുന്ന റോഡാണിത്. പാലം അപകടത്തിലായിട്ടും ഇരുചക്ര വാഹനക്കാരുടെ ഒാട്ടത്തിന് തെല്ലും കുറവില്ല. കാരക്കുന്നത്ത് അങ്ങാടിയിൽ ഒാടകൾക്ക് സ്ലാബില്ല നന്മണ്ട: നന്മണ്ട -പടനിലം റോഡിലെ കാരക്കുന്നത്ത് അങ്ങാടിയിെല ഒാടകൾക്ക് സ്ലാബില്ലാത്തത് കാൽനടക്കാരെ പ്രയാസത്തിലാക്കുന്നു. ഒാടകൾ കാൽനടക്കാർ ചാടിക്കടക്കണമെന്ന സ്ഥിതിയാണ്. ഇത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു. റോഡിലിറങ്ങി നടക്കാമെന്നുവെച്ചാലും രക്ഷയില്ല. മെഡിക്കൽ കോളജിലേക്ക് വളരെ എളുപ്പത്തിലെത്താൻ കഴിയുന്ന റോഡായതിനാൽ വാഹനങ്ങളുടെ ബാഹുല്യം ഏെറയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന ഒാടകൾക്കു മീതെ സ്ലാബ് പാകി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.