വൃത്തിയില്ലാതെ ഉച്ചഭക്ഷണ പാചകം: ഹെഡ്​മാസ്​റ്റർക്കും അധ്യാപികക്കും സസ്​പെൻഷൻ

കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തിൽ ഉച്ചഭക്ഷണം പാചകംചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മോഡൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററെയും ഉച്ചഭക്ഷണത്തി‍​െൻറ ചുമതലയുള്ള അധ്യാപികയെയും സസ്പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ. രാമൻ നമ്പൂതിരിയെയും അധ്യാപിക പി.എം. പ്രജിതയെയുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ സസ്പെൻഡ് ചെയ്തത്. അഡീഷനൽ ഡി.പി.െഎ നിയോഗിച്ച സംഘം സ്കൂളിൽ അടുത്തിടെ പരിശോധന നടത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് പാചകെമന്ന് കണ്ടെത്തിയിരുന്നു. ഇൗ സംഘത്തി​െൻറ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. മറ്റുചില സ്കൂളുകളിലും പോരായ്മകളുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെയും നടപടിയെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.