യു.ഡി.എഫ്​ പ്രവർത്തകർക്കെതിരെ കള്ളക്കേസെന്ന്​; പെരുമണ്ണയിൽ പ്രസിഡൻറിനെതിരെ അവിശ്വാസം

പെരുമണ്ണ: വരൾച്ച സമയത്ത് കുടിവെള്ളം വിതരണം ചെയ്തതി​െൻറ വാടക ചോദിച്ചെത്തിയ പ്രവർത്തകർക്കെതിരെ കള്ളക്കേസ് നൽകിയെന്നാരോപിച്ച് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ യു.ഡി.എഫി​െൻറ അവിശ്വാസ പ്രമേയം. ബുധനാഴ്ചയാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നത്. രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണ് പ്രസിഡൻറ് കള്ളക്കേസ് നൽകിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. പകർച്ചപ്പനി, ഡെങ്കിപ്പനി മുതലായവ വ്യാപകമായിട്ടും നടപടിയെടുത്തില്ല, നിർധന രോഗികൾക്ക് നൽകിയിരുന്ന ഭക്ഷണ കിറ്റ് വിതരണം അവതാളത്തിലാക്കി, വൃത്തിഹീനമായ പരിസരത്ത് കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കുന്നില്ല, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ നിയമനത്തിൽ നിസ്സംഗത, തീരുമാനമാവാതെ കെട്ടിക്കിടക്കുന്ന ബിൽഡിങ് പ്ലാനുകൾ, അനധികൃതമായി തണ്ണീർത്തടം നികത്തിയാൽ നടപടിയെടുക്കുന്നില്ല എന്നീ പരാതികളും യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ കെ. അഹമ്മദ്, എം.എ. പ്രഭാകരൻ, കിഴക്കേതൊടി ബാലൻ, സി. നൗഷാദ്, വി.പി. കബീർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.