കോൺഫറൻസ് ഉദ്ഘാടനം

മുക്കം: കെ.എം.സി.ടി ഡ​െൻറൽ കോളജും ഇന്ത്യൻ ഡ​െൻറൽ അസോസിയേഷൻ മലബാർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച കേരള ഡ​െൻറൽ സ്റ്റുഡൻസ് കോൺഫറൻസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇരുപത് െഡൻറൽ കോളജുകൾ കോൺഫറൻസിൽ പങ്കെടുത്തു. കെ.എം.സി.ടി ഡ​െൻറൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ.കെ.മൊയ്തു, ഡോ.കെ.എം.നവാസ്, ഡോ.ബിനു പുരുഷോത്തമൻ, ഡോ.സാബു കുര്യൻ, ഡോ.ആയിഷ നസ്റിൻ, സുജാത എന്നിവർ സംസാരിച്ചു. ഡോ.സമീറ ജി. നാദ് നന്ദി പറഞ്ഞു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.