ഗെയിൽ: പൊലീസിനെ കബളിപ്പിച്ച്​ സമരക്കാർ പ്രവൃത്തി തടഞ്ഞു

കൊടിയത്തൂർ: പൊലീസിനെ കബളിപ്പിച്ച് സമരക്കാർ ഗെയിൽ പ്രവൃത്തി തടഞ്ഞു. പൊലീസ് കർശനനിലപാട് സ്വീകരിച്ചതോടെയാണ് നിർദിഷ്ട കൊച്ചി- മംഗലാപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പ്രവൃത്തിക്കെതിരെ സമരക്കാരുടെ തന്ത്രപരമായ ഇടപെടൽ. എരഞ്ഞിമാവിൽ നിന്ന് പ്രകടനമായി വന്ന സമരക്കാരെ തടയാൻ വൻ െപാലീസ് സന്നാഹം പദ്ധതിപ്രദേശത്തെ എരഞ്ഞിമാവ് പന്നിക്കോട് റോഡിൽ നിലയുറപ്പിച്ചു. പ്രകടനം പൊലീസ് തടഞ്ഞ ഉടനെതന്നെ നേരേത്തയുള്ള ധാരണപ്രകാരം മാറി നിന്ന 50 ഓളം പേർ മറ്റൊരുവഴിയിലൂടെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് എത്തി. ഈ സമയം നാല് പൊലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇതോടെ സമരക്കാരെ കണ്ട് ഗെയിൽ ജീവനക്കാർ പ്രവൃത്തിയിൽ നിന്ന് പിൻവാങ്ങി. സമരക്കാരുടെ അപ്രതീക്ഷിത വരവിൽ പൊലീസിനും ഒന്നും ചെയ്യാനായില്ല. ഈ ഭാഗത്ത് നിന്ന പ്രവർത്തകർ പന്നിക്കോട് ഭാഗത്തും ആദ്യം വന്നവർ എരഞ്ഞിമാവ് ഭാഗത്തും നിലയുറപ്പിച്ചതോടെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. സമരം നജീബ് കുനിയിൽ ഉദ്ഘാടനം ചെയ്തു. മജീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. ബഷീർ പുതിയോട്ടിൽ, ഗഫൂർ കുനിയിൽ, കരീം പഴങ്കൽ, സാലിം ജി.റോഡ്, അബ്ദുൽ ജബ്ബാർ സഖാഫി, ടി.കെ. ജാഫർ, മൻസൂർ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിലും പൊലീസിനെ കബളിപ്പിച്ച് പദ്ധതി പ്രദേശത്തേക്ക് കടന്ന് പ്രവൃത്തി തടയാനാണ് സമരസമിതി തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.