കൊടുവള്ളി: മണ്ഡലത്തില്‍ 52 ഹൈമാസ്റ്റ്-മിനിമാസ്റ്റ് വിളക്കുകൾ മിഴിതുറന്നു. കാരാട്ട് റസാഖ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും ഒരുകോടി രൂപ വകയിരുത്തിയാണ് രണ്ടുഘട്ടങ്ങളിലായി കൊടുവള്ളി മുനിസിപ്പാലിറ്റിയിലും ആറ് പഞ്ചായത്തുകളിലും ഹൈമാസ്റ്റ്-മിനിമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്. കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എൻറര്പ്രൈസസിെൻറ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 12.5 മീറ്റര്‍ നീളത്തില്‍ ഹൈമാസ്റ്റ് ടവറും എട്ടുമീറ്റര്‍ നീളത്തില്‍ മിനിമാസ്റ്റ് ടവറും സ്ഥാപിച്ചാണ് വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയത്. ഹൈമാസ്റ്റ് ടവറില്‍ 200 വാട്ടിെൻറ അഞ്ച് എല്‍.ഇ.ഡി ലൈറ്റ് ബോക്‌സുകളും മിനിമാസ്റ്റ് ടവറില്‍ 100 വാട്ടിെൻറ നാല് എല്‍.ഇ.ഡി ലൈറ്റ് ബോക്‌സുകളുമാണുള്ളത്. വൈദ്യുതി ഉപഭോഗം അളക്കാൻ മീറ്ററും ഒരോ ടവറിലും ഘടിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ചാര്‍ജ് മുന്‍സിപ്പിലാറ്റിയും അതത് പഞ്ചായത്തുകളും വഹിക്കണം. വിളക്കുകളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. നഗരസഭ കൗൺസിലർ സലീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എം. സുഷിനി, വായോളി മുഹമ്മദ്, സി.പി. നാസർകോയ തങ്ങൾ, കെ.സി.എൻ. അഹമ്മദ് കുട്ടി, പി.കെ. മുഹമ്മദ് കുട്ടി, വി. രവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.