കുന്നത്തറ ടെക്സ്റ്റൈയിൽസ് വിൽക്കരുത്- ആർ.എം.പി.ഐ അത്തോളി: വ്യാജ ബാധ്യത രേഖകളുടെ മറപിടിച്ച് സ്വകാര്യ കമ്പനിക്കുവേണ്ടി കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള കുന്നത്തറ ടെക്സ്റ്റൈയിൽസ് കമ്പനി വിൽക്കുന്നതിെനതിരെ ആർ.എം.പി.ഐ രംഗത്ത്. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന സർക്കാറിെൻറ തീരുമാനം പിൻവലിച്ച് കമ്പനി സർക്കാർ ഏറ്റെടുക്കണമെന്നും തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആർ.എം.പി.ഐ ജില്ല കൺവെൻഷനോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. െതാഴിലാളികളിൽനിന്ന് ഷെയർ പിരിച്ചാണ് കമ്പനി ആരംഭിച്ചത്. നിരവധി കുടുംബങ്ങളുടെ ആശ്രയമായിരുന്ന കമ്പനി പൂട്ടിയതോടെ തൊഴിലാളികൾ ദുരിതത്തിലാണ്. കൺവെൻഷൻ സംസ്ഥാന ചെയർമാൻ ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. മാധവൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി കെ.പി. പ്രകാശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. കുഞ്ഞിക്കണാരൻ, കുളങ്ങര ചന്ദ്രൻ, ലിനീഷ്, അനിത എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ജന. സെക്രട്ടറി എൻ. വേണു, കെ.കെ. രമ, കെ.എസ്. ഹരിഹരൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ചത്തെ പൊതുസമ്മേളനം ആർ.എം.പി.ഐ തമിഴ്നാട് സെക്രട്ടറി കെ. ഗംഗാധർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.