പട്ടയം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് സംയുക്ത സമരസമിതി

പുൽപള്ളി: ഇരുളം വില്ലേജിൽ ചീയമ്പം 73, അമരക്കുനി, ചെട്ടി പാമ്പ്ര എന്നി സ്ഥലങ്ങളിൽ താമസിക്കുന്ന ചെറുകിട നാമമാത്ര കർഷകർക്ക് നികുതിയും പട്ടയവും നൽകണമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഞ്ച് പതിറ്റാണ്ടായി ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് സ്ഥലത്തിന് രേഖയില്ലാത്തതിനാൽ പഞ്ചായത്തിൽനിന്നും ഒരാനുകൂല്യവും ലഭിക്കുന്നില്ല. രണ്ട് സ​െൻറ് മുതൽ ഒരേക്കറിൽ താഴെമാത്രം ഭൂമിയുള്ള 320-തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാറിമാറി വരുന്ന സർക്കാറുകൾക്ക് നിവേദനം നൽകുകയും സമരം ചെയ്യുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല. വനം, റവന്യു സംയുകത പരിശോധന 2004ലും 2010ലും നടത്തിയിട്ടും ഇതുവരെ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇരുളം വില്ലേജ് ഓഫിസിനുമുന്നിൽ ധർണ നടത്തിയിരുന്നു. അധികാരികൾ കണ്ണുതുറക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി സർവകക്ഷി സംയുക്ത സമരസമിതി മുന്നോട്ടുപോകുമെന്ന് സമരസമിതി ചെയർമാൻ പീതാംബരൻ, സദാനന്ദൻ കൊല്ലപ്പിള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടോദ്ഘാടനം ഇന്ന് കൽപറ്റ: ജന്തുജന്യ രോഗ നിയന്ത്രണ പദ്ധതിയുടെ (എ.ഡി.സി.പി) ജില്ല കാര്യാലയം കെട്ടിേടാദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ മന്ത്രി കെ. രാജു നിർവഹിക്കും. ജന്തുജന്യ രോഗങ്ങളെക്കുറിച്ച് കർഷകരിൽ അവബോധം വളർത്തുക, പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നി ലക്ഷ്യത്തോെട ഉച്ചക്ക് രണ്ടിന് സെമിനാറും നടക്കും. ഗോപായനം ഇന്ന് പുൽപള്ളി : മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഇന്ന് ഇരുളത്ത് ആനിമൽ ഫെസ്റ്റ് 'ഗോപായനം 2017' മൃഗസംരക്ഷണ പ്രദർശനമേള നടക്കും. രാവിലെ ഒമ്പതുമുതൽ പ്രദർശനമേള ആരംഭിക്കും. വെച്ചൂർ, കാസർകോടൻ നാടൻ പശുക്കളുടെ സംഗമവും, കന്നുകുട്ടി പ്രദർശനം, ആടുകളുടെ പ്രദർശനം, വിൽപന എന്നിവയും നടക്കും. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പഴയ വൈത്തിരിയിലെ കെ.എസ്.ഇ.ബി വളവു നികത്തി MADHYANAM IMPACT വൈത്തിരി: ദേശീയപാതയിൽ പഴയ വൈത്തിരിക്കടുത്ത്അപകടഭീഷണി ഉയർത്തുന്ന കെ.എസ്.ഇ.ബി വളവി​െൻറ ഒരുവശത്തെ കുന്ന് ഇടിച്ചുനിരത്തി. കയറ്റവും വളവും കൂടിയുള്ള ഇവിടം നിരവധി വാഹനാപകടങ്ങൾക്കു കാരണമായിരുന്നു. ഇതുസംബന്ധിച്ച വാർത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. മറുവശത്തു ഏറെ താഴ്ചയുള്ള സ്ഥലം കൂടിയായതുകൊണ്ട് വാഹന യാത്രക്കാർക്ക് ഇവിടം പേടിസ്വപ്നമായിരുന്നു. അപകടവളവ് വീതികൂട്ടണമെന്ന ആവശ്യവുമായി പല സംഘടനകളും അധികൃതർക്ക് പരാതി നൽകിയിരുന്നു. രണ്ടുദിവസം നീണ്ടുനിന്ന മണ്ണിടിച്ചുനിരത്തലിൽ നാട്ടുകാരും കൂടെചേർന്നു. ഹുസ്സൈൻ കച്ചേരിപ്പറ, എൻ.വി. ബാബു, ഡോളി ജോസഫ്, സുനിൽ കുമാർ, കെ.പി. ഷമീർ, എം. മഅറൂഫ്, മുനീർ വടക്കയിൽ, കെ.പി.സലിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇടിച്ചുനിരത്തിയ സ്ഥലത്തി​െൻറ ഉടമകളും പിന്തുണ നൽകിയെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെ നാട്ടുകാർ ചേർന്നാണ് വളവിലെ വീതി കൂട്ടുന്നത്. FRIWDL14 പഴയ വൈത്തിരിക്കടുത്തുള്ള കെ.എസ്.ഇ.ബി വളവിൽ വീതിക്കുട്ടുന്ന പ്രവൃത്തി ലൈബ്രറി കൗൺസിൽ അക്ഷരോത്സവം സുൽത്താൻ ബത്തേരി : കുട്ടികളിൽ സർഗാത്മകതയും കലാഭിരുചിയും വളർത്തുന്നതിനായി ജില്ല ലൈബ്രറി കൗൺസിൽ അക്ഷരോത്സവം സംഘടിപ്പിച്ചു. താലൂക്കുതല മത്സരങ്ങളിൽ വിജയികളായ 250ഓളം പ്രതിഭകളാണ് പരിപാടിയിൽ പങ്കെടുത്തത്. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. ബത്തേരി ഡയറ്റിലെ നാലു വേദികളിലായി നടന്ന മത്സരങ്ങൾ മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. എം.എ. വിശ്വപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.എം. രാഘവൻ, സെക്രട്ടറി എം. ബാലഗോപാലൻ, പി.ബി. സുരേഷ്, പി. വാസു, പി.പി. അജിത, എൻ. രാജൻ മാസ്റ്റർ, എൻ.കെ. ജോർജ്, ടി.എം. നളരാജൻ, കെ.കെ. പീതാംബരൻ, വി.ജെ. ഷാജി എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി സെക്രട്ടറി പി.കെ. സത്താർ സ്വാഗതവും, മാഗി ടീച്ചർ നന്ദിയും പറഞ്ഞു. മത്സരത്തിൽ മാനന്തവാടി താലൂക്ക് ഒന്നാം സ്ഥാനവും, ബത്തേരി താലൂക്ക് രണ്ടാം സ്ഥാനവും, വൈത്തിരി താലൂക്ക് മൂന്നാം സ്ഥാനവും നേടി. FRIWDL18 ജില്ല ലൈബ്രറി കൗൺസിൽ അക്ഷരോത്സവം ബത്തേരി മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു തെങ്ങിൻ തൈകൾ വിതരണം സുൽത്താൻ ബത്തേരി: നബാർഡ് ടി.ഡി.എഫ് പദ്ധതിപ്രകാരം ൈട്രബൽ കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. നെൻമേനി പഞ്ചായത്ത് മെംബർ പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. ശ്രീജ ബാലൻ അധ്യക്ഷത വഹിച്ചു. സിമിത സതീഷ്, വിജയ വേലായുധൻ എന്നിവർ സംസാരിച്ചു. പദ്ധതിപ്രകാരം തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് കന്ന്കുട്ടികളും കോഴിക്കുഞ്ഞുങ്ങളും വിതരണം ചെയ്യും. FRIWDL19 തെങ്ങിൻതൈ വിതരണം നെൻമേനി പഞ്ചായത്ത് മെംബർ പി.കെ. സത്താർ നിർവഹിക്കുന്നു കേരള കോൺഗ്രസ് (എം) കെ.ജെ. ദേവസ്യ ജില്ല പ്രസിഡൻറ് MUST സുൽത്താൻ ബത്തേരി: കേരള കോൺഗ്രസ് (എം) 47 അംഗങ്ങളടങ്ങിയ ജില്ല കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.ജെ. ദേവസ്യയാണ് ജില്ല പ്രസിഡൻറ്. വൈസ് പ്രസിഡൻറുമാരായി കെ.പി. ജോസഫ്, കുട്ടപ്പൻ നെടുമ്പാല, ജനറൽ സെക്രട്ടറിമാരായ രാജൻ പൂതാടി, ടി.എസ്. ജോർജ്, ജോസഫ് കളപ്പുര, കെ.കെ. ബേബി, കെ.വി. മാത്യു മാസ്റ്റർ, ട്രഷററായി പി.ടി. മത്തായി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായി ജോസഫ് മാണിശ്ശേരി, എ.വി. മത്തായി മാസ്റ്റർ, കെ.വി. സണ്ണി, വി. ജോൺ ജോർജ്, ടി.എൽ. സാബു, ജോൺ സെബാസ്റ്റ്യൻ, ഐ.സി. ചാക്കോ, ഷിജോയ് മാപ്ലശ്ശേരി, എൻ.സി. രാജൻ, പി.ജെ. ചിന്നമ്മ ടീച്ചർ എന്നിവരെയും തിരഞ്ഞെടുത്തു. പാർട്ടി ചെയർമാൻ കെ.എം. മാണി എം.എൽ.എ, ജനറൽ സെക്രട്ടറി ജോയ് അബ്രഹാം എം.പി എന്നിവരുടെ സാനിധ്യത്തിൽ റിട്ടേണിങ് ഒാഫിസർ അഡ്വ. ഏലിയാസ് പോൾ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. FRIWDL17 KJ DEVASIA FRIWDL16 MUST REPEAT കേരള കോണ്‍ഗ്രസ്(എം) ലീഡേഴ്സ് മീറ്റ് ചെയര്‍മാന്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്യുന്നു ബി.ജെ.പി കരിദിനം ആചരിച്ചു സുൽത്താൻ ബത്തേരി: രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാതെ ഉദ്ഘാടനത്തിനെത്തിയ വനംമന്ത്രി കെ. രാജുവി​െൻറ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി കരിദിനമാചരിച്ചു. വനൃമൃഗങ്ങൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെയും മനുഷ്യരെയും കൊന്നുതിന്നുമ്പോൾ ഇതൊന്നും തങ്ങളുടെ ബാധ്യതയല്ലെന്ന രീതിയിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു. കരിദിനാചരണത്തി​െൻറ ഭാഗമായി ബത്തേരി സ്വതന്ത്രമൈതാനിയിൽ നടത്തിയ സായാഹ്ന ധർണ ബി.ജെ.പി സംസ്ഥാന സമിതിയംഗം കൂട്ടാറ ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ. േപ്രമാനന്ദൻ, വി. മോഹനൻ, അഡ്വ. പി.സി. ഗോപിനാഥ്, പി.കെ. മാധവൻ, എ. സുരേന്ദ്രൻ, പ്രശാന്ത് മലവയൽ, കെ.സി. കൃഷ്ണൻകുട്ടി, സാബു പഴുപ്പത്തൂർ, സി.ആർ. ഷാജി, രാധ സുരേഷ്, സാവിത്രി കൃഷ്ണൻകുട്ടി, മിനി സാബു എന്നിവർ സംസാരിച്ചു. FRIWDL20 ബി.ജെ.പി കരിദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന സമിതിയംഗം കൂട്ടാറ ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.