ഗൂഡല്ലൂർ: തേയില കർഷകർക്ക് സബ്സിഡി നൽകുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കണമെന്ന് സാലിസ്ബറി ചെറുകിട തേയില കർഷക സംഘം ആവശ്യപ്പെട്ടു. സംഘം പ്രസിഡൻറ് ഗോപാലകൃഷ്ണക്കുറുപ്പിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. പച്ചത്തേയിലയുടെ വില പത്തുരൂപക്ക് താഴെ വന്നാൽ കിലോക്ക് രണ്ടു രൂപ സബ്സിഡി അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ടീ ബോർഡും ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞെങ്കിലും സാമ്പത്തിക ഞെരുക്കത്തിലായ കർഷകരെ സഹായിക്കാൻ അധികൃതർ തയാറാവുന്നിെല്ലന്ന് യോഗം കുറ്റപ്പെടുത്തി. അഞ്ചുമാസമായി വിലതകർച്ചയാണ് തേയിലമേഖല നേരിടുന്നത്. കൂലികൊടുക്കാൻ പോലും കടംവാങ്ങുകയാണ്. കിട്ടുന്നതുക ചെലവിനുപോലും തികയാതെ വരുന്നതിനാൽ തേയില കർഷകർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഗൂഡല്ലൂർ സാലീസ്ബറി ടീ ഫാക്ടറിക്കുമുന്നിൽ നടത്തിയ ധർണയെത്തുടർന്നാണ് സബ്സിഡി കാര്യം വാഗ്ദാനം ചെയ്തത്. പല പരാതികൾ നൽകിയിട്ടും ഒരു നടപടിയുമുണ്ടാവുന്നിെല്ലന്ന് യോഗം പരാതിപ്പെട്ടു. ടി.ബി. ഗണപതി, രഘുനാഥ്, കെ.വി. അസൈനാർ, കോട്ടക്കടവു കുഞ്ഞാൻ, സുബ്രഹ്മണി, കെ.സി. അസൈനാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.