യഥാർഥ ഉറവിടം കണ്ടെത്തും മാനന്തവാടി: രണ്ടുകോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ ഉറവിടം കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കി. ജില്ല പൊലീസ് മേധാവി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞദിവസം മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജിൽനിന്നാണ് വിപണിയിൽ രണ്ടുകോടി വിലവരുന്ന ഹെറോയിൻ പിടികൂടിയത്. ഹെറോയിൻ വിൽപനയുമായി ബന്ധപ്പെട്ടിട്ടുള്ള എജൻറുമാരെ കണ്ടെത്തുക, ഇതിെൻറ യഥാർഥ ഉറവിടം കണ്ടെത്തുക, ജില്ലയിൽ ആർക്കെങ്കിലും ഇടപാടുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിക്കുക എന്നി കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. മയക്കുമരുന്ന് കേസുകൾ കണ്ടെത്തുന്നതിന് മാത്രമായി ജില്ല പൊലീസ് ചീഫിെൻറ കീഴിൽ രൂപവത്കരിച്ചിട്ടുള്ള എഴംഗ സ്ക്വാഡിന് പുറമെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ജില്ല പൊലീസ് മേധാവി അന്വേഷണ പുരോഗതി നേരിട്ട് നീരീക്ഷിച്ച് വരികയാണ്. രണ്ടുവർഷം മുമ്പ് ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബ്രൗൺ ഷുഗർ പിടികൂടിയതൊഴിച്ചാൽ ഇത്രവലിയ മയക്കുമരുന്ന് കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇപ്പോഴാണ്. കഞ്ചാവ് കേസുകളാണ് ജില്ലയിൽ കുടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാവിെൻറ അടിയിൽ വെച്ചാൽ ലഹരിലഭിക്കുന്ന എൽ.എഫ്.ഡി ഗുളികകളുടെ ഉപയോഗം ഈയടുത്തായി വിദ്യാർഥികളിലും യുവാക്കൾക്കിടയിലും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽനിന്നും ബംഗളൂരു വഴി എജൻറുമാർ മുഖേന ഹുൻസൂരിലെത്തുന്ന കഞ്ചാവാണ് സംസ്ഥാന അതിർത്തിയായ ബാവലി, ബൈരകുപ്പ, കുട്ട വഴി ജില്ലയിൽ എത്തുന്നത്. ബൈക്കുകളിലും മറ്റുമായി യുവാക്കളാണ് ജില്ലയിൽ കഞ്ചാവ് വിൽപനയുടെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നത്. ഹെറോയിൻ കേസുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും പിടികൂടിയെങ്കിൽ മാത്രമെ ജില്ലയിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളു. വിനോദസഞ്ചാരികളുടെ കാറിെൻറ ചില്ലുതകർത്ത് മോഷണം അമ്പലവയൽ: വിനോദസഞ്ചാരികളുടെ കാറിെൻറ ചില്ലുതകർത്ത് മോഷണം. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിനോദ സഞ്ചാരികളുടെ കാറിെൻറ പിൻവശത്തെ ചില്ലുതകർത്താണ് മോഷ്ടാക്കൾ പണമടങ്ങിയ ബാഗും തിരിച്ചറിയൽ രേഖകളും കവർന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. കടുവാക്കുഴി കാണാനെത്തിയ വിനോദസഞ്ചാരികൾ കതിനപ്പാറക്കു സമീപമാണ് കാർ നിർത്തിയിട്ടിരുന്നത്. മതനിരപേക്ഷത ഇന്ത്യൻ ജനാധിപത്യത്തിെൻറ ഹൃദ്യമായ അനുഭൂതി -കെ.ഇ.എൻ കൽപറ്റ: സാംസ്കാരിക ജനാധിപത്യത്തിെൻറ ഏറ്റവും ഹൃദ്യമായ മന്ദഹാസവും അനുഭൂതിയുമാണ് മതനിരപേക്ഷതയെന്ന് സാമൂഹിക നിരീക്ഷകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വയനാട് പ്രസ്ക്ലബിെൻറ സഹകരണേത്താടെ സംഘടിപ്പിച്ച പരിപാടിയിൽ 'മതനിരപേക്ഷത: കരുതലും കാവലും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിെൻറ ബഹുസ്വരതകളെപോലും നവഫാഷിസ്റ്റുകൾ കുഴിച്ചുമൂടുകയാണ്. ഗാന്ധിവധം പോലും ന്യായീകരിക്കപ്പെടുന്ന കാലത്ത് ഗാന്ധി വിഭാവനം ചെയ്ത മാനവികത വലിച്ചെറിയപ്പെടുന്നു. ഗാന്ധി വധത്തിെൻറ തുടർച്ചയാണ് ഇന്നും അരങ്ങേറുന്നത്. ലോകത്തിന് മാതൃകയായ പ്രത്യയശാസ്ത്രത്തിെൻറ കടക്കൽ വീഴുന്ന മുറിവുകളെ അതിജീവിക്കാനാണ് സമൂഹം വളരേണ്ടത്. വലിയ യുദ്ധങ്ങളെയും കലാപങ്ങളെയും സംഘർഷങ്ങളെയും ലോകം അതിജീവിച്ചത് മതനിരപേക്ഷത എന്ന ഒറ്റ മന്ത്രംകൊണ്ട് മാത്രമാെണന്നും കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന ചർച്ചയിൽ വിവിധ കോളജുകളിലെ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ഗാന്ധിസ്മൃതി പ്രദർശനം നടന്നു. പ്രസ്ക്ലബ് പ്രസിഡൻറ് രമേഷ് എഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൽ ഖാദർ, പ്രസ്ക്ലബ് സെക്രട്ടറി പി.ഒ. ഷീജ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ബാലഗോപാലൻ, കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ഡയറക്ടർ എ. സജിത്ത്, അസി. ഇൻഫർമേഷൻ ഓഫിസർ ഇ.പി. ജിനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.