കൊടുവള്ളി: കോഴിക്കോട്-വയനാട് ദേശീയപാതയിൽ കൊടുവള്ളിക്ക് സമീപം പാലക്കുറ്റിയിൽ നിർത്തിയിട്ട ലോറിക്കുപിന്നിൽ ഗുഡ്സ് ഓട്ടോ ഇടിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വയനാട് പുൽപ്പള്ളിയിൽനിന്നും മീൻ എടുക്കാനായി കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എൽ 73 ബി 1557 നമ്പർ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ പൂർണമായും തകർന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.