ക്ഷീരസംഗമം സംഘടിപ്പിച്ചു

എടച്ചേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തും കച്ചേരി ക്ഷീരസംഘവും സംയുക്തമായി 'ഗോയിംഗ് ഡിജിറ്റൽ' . എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ടി.കെ. ശൈലജ, ബ്ലോക്ക് മെംബർ കെ. ചന്തു, ടി.കെ. ലിസ, പി.കെ. വിജയൻ, ക്ഷീരവികസന ഓഫിസർ ഇ.എം. പത്മനാഭൻ, കെ. സോമസുന്ദരൻ, കെ. സുനിൽ, നിജേഷ് കണ്ടിയിൽ, തടത്തിൽ രാധ, ബാലകൃഷ്ണൻ കേളോത്ത്, പി. പ്രകാശൻ, രാജൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു. ബോധവത്ക്കരണ പരിപാടി വാണിമേൽ: ക്രസൻറ് ഹയർ സെക്കൻഡറി പി.ടി.എ കമ്മിറ്റി വിദ്യാർഥികൾക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ മധു കുറുപ്പത്ത് നേതൃത്വം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മജീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സൂപ്പി കോമ്മോടൻക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. പ്രജീഷ്, കെ. പ്രഭാകരൻ, ജാഫർ ഇരുന്നലാട്, പി.വി. റസാഖ്, കെ.വി. ഷാനിബ, പി. ചിൻസി, മുബീന മൂസ, സിനാൻ, ടി. അറഫാത്ത് എന്നിവർ സംസാരിച്ചു. മതവിശ്വാസവും ഭീകരവാദവും തമ്മിൽ ബന്ധമില്ല -മന്ത്രി ടി.പി. രാമകൃഷ്ണൻ നാദാപുരം: മതവിശ്വാസവും, ഭീകരവാദവുമായി ഒരു ബന്ധവുമില്ലെന്നും ദൗർഭാഗ്യവശാൽ ചില ഭീകരവാദികൾ അവരുടെ പ്രവർത്തനങ്ങൾക്ക് മറയായി മതവിശ്വാസത്തെ ഉപയോഗിക്കുന്നുവെന്നത് മനസ്സിലാക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. ഛത്തിസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട പുറമേരി ധീരജവാൻ ധിലീഷ് സ്മാരക സ്മാർട്ട് ക്ലാസ് റൂമി​െൻറയും ലൈബ്രറിയുടേയും ഉദ്ഘാടനം വിലാതപുരം എൽ.പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. അച്ചുതൻ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ ടി.കെ. രാജൻ, മനോജ് അരൂർ, വി. പങ്കജം, ബീന കല്ലിൽ, ടി. സുധീഷ്, വിവിധ രാഷ്്ട്രീയ പാർട്ടി പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.