ബാലുശ്ശേരി: 40 പൊതി ബ്രൗൺഷുഗറുമായി മധ്യവയസ്കൻ പിടിയിൽ. യുവാക്കൾക്കും വിദ്യാർഥികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ബാലുശ്ശേരി കിനാലുർ സ്വദേശി പാടിയിൽ ഹമീദ് (65) ആണ് എക്സൈസ് സംഘത്തിെൻറ പിടിയിലായത്. തലശ്ശേരിയിൽനിന്നും ഏജൻറ് മുഖാന്തരം ബ്രൗൺഷുഗർ വാങ്ങി പാക്കറ്റുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്. ബാലുശ്ശേരി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യംവെച്ച് വിൽപനക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ ബാലുശ്ശേരിയിൽവെച്ച് കഴിഞ്ഞമാസം എക്സൈസ് പിടികൂടിയിരുന്നു. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ ആർ.എൽ. ബൈജു, അസി. എക്സൈസ് ഇൻസ്പെക്ടർ വി.പി. സുധാകരൻ, പ്രിവൻറിവ് ഒാഫിസർമാരായ എ.ജി. തമ്പി, പി. മനോജ്കുമാർ, സിവിൽ ഒാഫിസർമാരായ എ.പി. അനീഷ്കുമാർ, പ്രബിത്ലാൽ, ഡ്രൈവർ കൃഷ്ണൻ എന്നിവർ പെങ്കടുത്തു. ബാലുശ്ശേരി റേഞ്ചിെൻറ പരിധിയിൽപ്പെട്ട ലഹരി വിൽപന സംബന്ധമായ പരാതികൾ 0496 2650850, 9400069688 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. kp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.