പേരാമ്പ്ര: അരിക്കുളം 'തണൽ' ഡയാലിസിസ് സെൻററിന് മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച ആംബുലൻസിെൻറ താക്കോൽദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സി. രാധ അധ്യക്ഷത വഹിച്ചു. എ.കെ.എൻ. അടിയോടി താക്കോൽ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.പി. രമണി, സി. പ്രഭാകരൻ, വി.വി.എം. ബഷീർ, കാരയാട് കുഞ്ഞികൃഷ്ണൻ, പ്രകാശൻ, സുകുമാരൻ കിടാവ്, അസീസ്, പി. സുഹറ, ആവള മുഹമ്മദ്, ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു. കെ. ഇമ്പിച്ചാലി സ്വാഗതവും ടി.പി. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.