കുറ്റിക്കാട്ടൂർ: മാമ്പുഴ നവീകരണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതിക്ക് ഭരണാനുമതിയായി. സംസ്ഥാന സർക്കാറിെൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലപഞ്ചായത്തും കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും പെരുവയൽ, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 2017--18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷൻ പരിസരം മുതൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് അതിർത്തിയായ മാമ്പുഴയുടെ കടുപ്പിനിവരെയുള്ള പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യവും ചളിയും ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നീക്കുന്നതാണ് പദ്ധതി. പദ്ധതി സംബന്ധിച്ച് രൂപരേഖ തയാറാക്കുന്നതിനായി ജില്ലപഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ കെ. മുഹമ്മദ് അഷറഫ്, എൽ.എസ്.ജി.ഡി അസി. എൻജിനീയർ പി. ശ്രീജിത്ത്, ഓവർസിയർ വി. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കേതികവിഭാഗം കുറ്റിക്കാട്ടൂർ മുതൽ പദ്ധതി അവസാനിക്കുന്ന ഇടം വരെ പരിശോധന നടത്തി. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പദ്ധതി ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ജില്ലപഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ് പറഞ്ഞു. photo:mampuzha 33jpg ജില്ലപഞ്ചായത്ത് സാങ്കേതികവിഭാഗം മാമ്പുഴ പരിസരങ്ങൾ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.