'തരംഗ് -2017' മാനേജ്മെൻറ് ഫെസ്റ്റിന് തുടക്കം കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് വാർഷിക മാനേജ്‌െമൻറ് ഫെസ്റ്റ് 'തരംഗ് 2017' എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി ഉദ്‌ഘാടനം ചെയ്തു. മാനേജ്മെൻറ് വിഭാഗത്തിലെ പ്രാക്ടിക്കൽ ലേണിങ് പ്രക്രിയയാണ് ഇത്തരം ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നതെന്നും രാജ്യത്തിെൻറ വിഭവശേഷി വർധിപ്പിക്കുന്ന രീതിയിൽ മാനേജ്മെൻറ് വിദ്യാർഥികളെ വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലായി നടക്കുന്ന ഫെസ്റ്റിൽ മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്, സ്ട്രാറ്റജി, ബിസിനസ് ക്വിസ്, കോർപറേറ്റ് വാക്, ഫോട്ടോഗ്രഫി, ബിസിനസ് പ്ലാൻ തുടങ്ങിയ മത്സര ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ഫെസ്റ്റിെൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് ഗായകൻ ഷഹബാസ് അമെൻറ സംഗീതനിശ എം.ബി.എ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഉദ്ഘാടന സമ്മേളനത്തിൽ ഡോ. വി. മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ഡോ. ജി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ 'സ്റ്റെപ് അപ്പ് കാലിക്കറ്റ്' എന്ന മാരത്തണിലൂടെ വിദ്യാർഥികൾ സമാഹരിച്ച തുക കെ. പങ്കജാക്ഷൻ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈമാറി. ഡോ. പ്രഭാകരൻ പാലേരി, ഡോ. എ.പി ശശികല, ഡോ. ടി. രാധാരമണൻ, ഡോ. ടി. രഘുനാഥൻ എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഷാഫി സ്വാഗതവും കെ. നന്ദന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.