നന്മണ്ടയിൽ മയക്കുമരുന്ന്​ മാഫിയ പിടിമുറുക്കുന്നു

ചീക്കിലോട്: നന്മണ്ട 13 അങ്ങാടിയും പരിസരപ്രദേശങ്ങളും മയക്കുമരുന്ന് മാഫിയയുടെ പിടിയിലാകുന്നു. ഇതോടെ, സാധാരണ ജനങ്ങളുടെ സ്വൈരജീവിതം ദുരിതത്തിലാണ്. മദ്യത്തിന് പുറമെ കഞ്ചാവ്, ബ്രൗൺ ഷുഗർ എന്നിവയാണ് രംഗത്ത്. കരിക്കാംകുളം, മാഹി എന്നിവിടങ്ങളിൽനിന്നാണ് മദ്യം കൊണ്ടുവരുന്നതെങ്കിൽ കഞ്ചാവും ബ്രൗൺഷുഗറും താമരശ്ശേരി ഭാഗത്തുനിന്നാണ് ഒഴുകുന്നതെന്ന് ലഹരിവിരുദ്ധ സമിതി പ്രവർത്തകർ പറയുന്നു. നന്മണ്ട കുമാരംപൊയിൽ ജങ്ഷൻ, തളിറോഡ് ഇവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് അടക്കമുള്ള ലഹരിവിപണനം. പോസ്റ്റ് ഒാഫിസ് പരിസരം, നരിക്കുനി റോഡ് എന്നിവ കേന്ദ്രീകരിച്ചാണ് മദ്യവിൽപന. മരക്കാട്ട്മുക്കിൽ മദ്യവിൽപന കൂടിയതായി നാട്ടുകാർ പറയുന്നു. നന്മണ്ട 14നും 13നുമിടയിൽ എക്സൈസ് സംഘം പരിശോധന നടത്തി മദ്യവും കഞ്ചാവും പിടികൂടിയിരുന്നു. എന്നാൽ, ഇപ്പോൾ ബാലുശ്ശേരി പൊലീസി​െൻറയോ എക്സൈസ് സംഘത്തി​െൻറയോ രാത്രി പട്രോളിങ് ഇല്ല. ഇത് മദ്യം-കഞ്ചാവ് വിൽപനക്കാർക്ക്സൗകര്യമാകുന്നുണ്ട്. സന്ധ്യയായാൽ നന്മണ്ട 13ലും കുമാരം പൊയിൽ ജങ്ഷനിലും ഇരുചക്ര വാഹനങ്ങളിൽ ലഹരി തേടിയെത്തുന്നവർ നിരവധിയാണ്. ബാലുശ്ശേരിയിൽ എക്സൈസ് സംഘം പരിശോധന ശക്തമാക്കിയതോടെയാണ് മാഫിയസംഘം നന്മണ്ട 13നെ വിപണന കേന്ദ്രമാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വിപണനം. മദ്യ-മയക്കു മരുന്ന് മാഫിയക്കെതിരെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ വിപുലമായ കൺവെൻഷൻ നടത്താനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.