പെട്രോൾ പമ്പിൽനിന്ന്​ പണം തട്ടിപ്പറിച്ചു

കോഴിക്കോട്: നഗരത്തിൽ പെേട്രാൾ പമ്പിൽ ജീവനക്കാര​െൻറ കയ്യിൽനിന്നും രാത്രി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടി. ചെറൂട്ടി റോഡിലെ ഷാ ഏജൻസിസ് പമ്പിലാണ് തട്ടിപ്പറി നടന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കൊപ്ര ബസാർ ഭാഗത്തുനിന്നും വന്ന ഇതര നാട്ടുകാരനെന്ന് തോന്നിക്കുന്നയാൾ ജീവനക്കാരനായ ജഗന്നാഥ​െൻറ കയ്യിൽനിന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ലോറി സ്റ്റാൻഡ് പരിസരത്തേക്ക് ഒാടിയ പിടിച്ചുപറിക്കാരനുപിന്നാലെ കണ്ടുനിന്നവർ ഒാടിയെങ്കിലും പിടികൂടാനായില്ല. 20,000 രൂപയോളം നഷ്ടപ്പെട്ടതായി പമ്പ് നടത്തിപ്പുകാർ പറഞ്ഞു. ടൗൺ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.