ഫറോക്ക്: മലയാളത്തിെൻറയും കന്നടയുടേയും സാംസ്കാരിക വൈവിധ്യങ്ങളെ ഒരുപോലെ സന്നിവേശിപ്പിച്ച കവിയാണ് ടി. ഉബൈദ്. ചന്ദ്രഗിരിപ്പുഴയുടെ തീരത്തുനിന്ന് സംസ്ഥാന രൂപീകരണം സാധ്യമാകും മുൻപ് കേരളമെന്ന ആശയത്തെ കവിതയിലൂടെ കൊണ്ടുവന്ന ആളായിരുന്നു ടി. ഉബൈദ് എന്ന് എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ടി. ഉബൈദിെൻറ 110ാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയും -ഫാറൂഖ് കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. സംവാദത്തോടനുബന്ധിച്ച് വിവിധ സെക്ഷനുകളിലായി ഡോ. ഉമർ തറമേൽ, ഫൈസൽ എളേറ്റിൽ, പി.എ. റഷീദ്, മുഹമ്മദ് ഷെരീഫ്, ഡോ. മുഹമ്മദലി, ഫാത്തിമ ജാസ്മിൻ, ഡോ. ലക്ഷ്മി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ടി. മൻസൂറലി സ്വാഗതവും ഷമീന ഷിറിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.