പേരാമ്പ്ര: അരിക്കുളം ഇരിങ്ങത്ത് റോഡിൽ പൈങ്ങാറ താഴെ മരം കടപുഴകിയതോടെ റോഡ് ടാറിങ് തകർന്നു. ഏകദ്ദേശം മൂന്നു മീറ്റർ നീളത്തിൽ ടാറിങ്ങിന് കേടു സംഭവിച്ചിട്ടുണ്ട്. ഇവിടെ റോഡിെൻറ വശങ്ങളിൽ വയലാണ്. അതുകൊണ്ടുതന്നെ റോഡിെൻറ വശങ്ങൾ കെട്ടി സംരക്ഷിച്ചിട്ടില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. കിഴക്കൻ പേരാമ്പ്രയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാവുന്നു. താനിക്കണ്ടികടവ്, വിളയാട്ടുകണ്ടിമുക്ക്, കോക്കാട് റോഡ് എന്നിവിടങ്ങളിൽ രാത്രി കാലങ്ങളിൽ മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ്. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരവും പ്രചാരണ ബോർഡുകളും നശിപ്പിക്കുക, ഓഫിസ് ആക്രമിക്കുക, കാർഷിക വിളകൾ നശിപ്പിക്കുക, കർഷിക ഉപകരണങ്ങൾ കേടുവരുത്തുക, വീടുകൾ വൃത്തികേടാക്കുക, മോഷണം തുടങ്ങിയ പ്രവൃത്തികളാണ് ഇവിടെ പലപ്പോഴായി നടക്കുന്നത്. കഴിഞ്ഞദിവസം ഈസ്റ്റ് പേരാമ്പ്ര ശാഖാ മുസ്ലിം ലീഗ് ഓഫിസിനുനേരെ ആക്രമണം നടന്നു. ഓഫിസിെൻറ ജനൽ ഗ്ലാസുകൾ കല്ലേറിൽ തകർന്നു. മാസങ്ങൾക്കുമുമ്പ് തനിക്കണ്ടി ജങ്ഷനിൽ കട നശിപ്പിച്ചിരുന്നു. മാഹിയിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും വിദേശമദ്യം എത്തിച്ച് വിൽക്കുന്ന സംഘം മേഖലയിൽ വിഹരിക്കുന്നതായും നാട്ടുകാർ പറയുന്നു. സാമൂഹിക വിരുദ്ധർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കിഴക്കൻ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയം പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.