നാടി​െൻറ ഉമ്മൂമക്ക് ക്ഷേത്ര കമ്മിറ്റിയുടെ സ്നേഹാദരം

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ വയലാളി പാത്തുമ്മ (102) കുടുംബക്കാരുടെ മാത്രം ഉമ്മൂമ്മയല്ല. ഒരു ഗ്രാമത്തി​െൻറ ഉമ്മൂമ്മയാണ്. അതുകൊണ്ടുതന്നെ ഈ ഉമ്മൂമ്മയെ ആദരിക്കാൻ പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ വീട്ടിൽചെന്നാണ് പാത്തുമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചത്. അഞ്ച് തലമുറകളുടെ ഉമ്മയായ ഇവർ ഈ ക്ഷേത്രത്തി​െൻറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് മത സാഹോദര്യം ഊട്ടിയുറപ്പിച്ച വ്യക്തിത്വം കൂടിയാണ്. ക്ഷേത്രപരിപാലന സമിതി പ്രസിഡൻറ് രവീന്ദ്രന്‍ കേളോത്ത് പൊന്നാടയണിയിച്ചു. കെ.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.സി. ഗോപിനാഥന്‍, സി.എന്‍. മാരാര്‍, ബാലകൃഷ്ണ മാരാര്‍, കുഞ്ഞബ്ദുല്ല വയലാളി, പി.കെ. ശോഭ, മമ്മി വയലാളി, പ്രകാശ് കെ. പണിക്കര്‍, സി.എം. രാഗിണി, പി.കെ. ചന്ദ്രന്‍, തങ്കം മാരസ്യാര്‍, കെ.എം. ബാലകൃഷ്ണന്‍, ലളിത രവീന്ദ്രന്‍, ഗംഗാധര മാരാര്‍, വസന്ത ബാലകൃഷ്ണന്‍, ദീപേഷ്, പി. ഗീത, ദേവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.