ക്ലസ്റ്റർ യോഗങ്ങൾ ഫലം കാണാതെ പോകുന്നു -കെ.പി.എസ്.ടി.എ ക്ലസ്റ്റർ യോഗങ്ങൾ ഫലം കാണാതെ പോകുന്നു -കെ.പി.എസ്.ടി.എ കൊടുവള്ളി: എസ്.എസ്.എ നടത്തുന്ന ക്ലസ്റ്റർ യോഗങ്ങൾ കൃത്യമായ ആസൂത്രണമില്ലാത്തതുകൊണ്ട് ഫലപ്രാപ്തിയിലെത്തുന്നില്ലെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ബി.ആർ.സികളുടെ കീഴിൽ നടന്ന ക്ലസ്റ്റർ യോഗത്തിൽ അധ്യാപകർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കുന്നതിൽപോലും ബി .ആർ.സിക്ക് വീഴ്‌ച പറ്റി. ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപകർക്കും ജീവനക്കാർക്കും അനുവദിച്ച ശമ്പള കുടിശ്ശിക പി.എഫിൽ ലയിപ്പിച്ച ഇടതുസർക്കാർനടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം പി .എം. ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിലർ യു. അബ്ദുൽ ബഷീർ, ഷാജു പി. കൃഷ്ണൻ, പി.കെ. ഹരിദാസൻ, ഒ.കെ. മധു, കെ.കെ. ജസീർ, സി. അബ്ദുൽ ജബ്ബാർ, പി. സിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.