മുക്കം നഗരസഭ: വയോധികർക്ക് വൈദ്യസഹായവുമായി വയോമിത്രം പദ്ധതി ഞായറാഴ്ച തുടങ്ങും മുക്കം: നഗരസഭയിൽ 65 വയസ്സ് കഴിഞ്ഞ വയോധികർക്ക് വൈദ്യസഹായവുമായി വയോമിത്രം പദ്ധതി ഞായറാഴ്ച തുടങ്ങും. നഗരസഭ 40 ലക്ഷം െചലവഴിച്ചാണ് പദ്ധതിയിലൂടെ മൊബൈൽ ക്ലിനിക്കായി വിടുകൾ തോറും ചികിത്സയുമായെത്തുന്നത്. ഒരു ദിവസം രണ്ട് വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തന ഷെഡ്യൂൾ തയാറായി കഴിഞ്ഞു. മൊത്തത്തിൽ മാസത്തിൽ രണ്ടു തവണ വീട്ടിലെത്തുന്നത്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗികൾക്കാണ് മുൻഗണന നൽകുന്നത്. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും സജീവമായി രംഗത്തുണ്ടാകും. രോഗത്തിെൻറ സങ്കീർണത കണക്കിലെടുത്ത് ചില രോഗികളെ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിനും പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്. പരിശോധിച്ച രോഗികൾക്ക് സൗജന്യമായി മരുന്നു നൽകും. മുക്കം നഗരസഭ കേന്ദ്രീകരിച്ച് ഇതുമായി ബന്ധപ്പെട്ട് 22 കേന്ദ്രങ്ങൾ ഇന്ന് സജീവമാകും. മണാശ്ശേരി മാമ്പറ്റയിലാണ് ആസ്ഥാന കേന്ദ്രം പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. മുക്കം ഉപജില്ല ശാസ്ത്രോത്സവം: സോഷ്യൽ സയൻസ് ക്വിസ് മത്സരം 12 ന് രജിസ്ട്രേഷൻ 10ന് മുമ്പ് നടത്തണം. മുക്കം: മുക്കം ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിെൻറ ഭാഗമായി നടക്കുന്ന സോഷ്യൽ സയൻസ് ക്വിസ് മത്സരം ഈ മാസം 12 ന് മുക്കം മുസ്ലിം ഓർഫനേജ് സ്കൂളിൽ നടക്കും. 17,19 തീയതികളിൽ നടക്കുന്ന ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിന് കലക്ഷൻ, ചാർട്ട് മോഡൽ നിർമാണം, യു.പി. വിഭാഗത്തിൽ സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രസംഗം ക്വിസ്, എച്ച്.എസ് വിഭാഗത്തിന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ പ്രസംഗം ക്വിസ്, പ്രാദേശിക ചരിത്രം എന്നീ ഇനങ്ങളിൽ പങ്കെടുക്കാം. എച്ച്.എസ്, ഹയർ സെക്കൻഡറി വിഭാഗത്തിെൻറ പ്രാദേശിക ചരിത്രം, അറ്റ്ലസ്നിർമാണം എന്നിവ രജിസ്ട്രേഷൻ ദിവസമായ 17 ന് നടക്കും. മത്സരാർഥികൾ ഈ മാസം 10ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.