കേന്ദ്രവും കേരളവും തമ്മിൽ പകൽ മത്സരവും രാത്രി അഡ്ജസ്റ്റ്മെൻറും -ആര്യാടൻ കോഴിക്കോട്: കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനും ഇടയിൽ പകൽ വലിയ മത്സരവും രാത്രിയിൽ അഡ്ജസ്റ്റുമെൻറുമാണ് നടക്കുന്നതെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിയ രാപ്പകൽ സമരത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽനിന്ന് ഇതിനുമുമ്പും നിരവധി കേന്ദ്രമന്ത്രിമാരുണ്ടായിട്ടും അൽഫോൺസ് കണ്ണന്താനത്തെമാത്രം സൽക്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് പോയത് ഇതാണ് വ്യക്തമാക്കുന്നത്. ജി.എസ്.ടിയെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാറിന് തുടക്കത്തിലുണ്ടായിരുന്നത്. 3000 കോടി രൂപ അധികവരുമാനമുണ്ടാകുെമന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസകിെൻറ വാദം. വാറ്റ്, വിൽപനനികുതി നിയമം ഇതിലെല്ലാം ഭേദഗതി ഉണ്ടാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടായിരുന്നു. എന്നാൽ, സംസ്ഥാനത്തിെൻറ അധികാരം കൂടി കേന്ദ്രം പിടിച്ചെടുക്കുകയാണ് ജി.എസ്.ടിയിലൂടെ ഉണ്ടായത്. കോടതി പിരിഞ്ഞ ശേഷം വകുപ്പന്വേഷിക്കുന്ന നടപടിയാണ് സംസ്ഥാനം ചെയ്യുന്നത്. തൊഴിലവസരം ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തവർ ഉള്ള തൊഴിലവസരം കൂടി നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ഹിറ്റ്ലറും മുസോളിനിയും നടപ്പാക്കിയ ഏകാധിപത്യ ഭരണമാണ് മോദി രാജ്യത്ത് നടപ്പാക്കുന്നതെന്നും ആര്യാടൻ കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജില്ല ചെയർമാൻ പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ, സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ഫോർേവഡ് ബ്ലോക്ക് അഖിലേന്ത്യ സെക്രട്ടറി ജി. ദേവരാജൻ, യു.ഡി.എഫ് കൺവീനർ വി. കുഞ്ഞാലി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, എം.ടി. പത്മ, കെ.സി. അബു, കെ.പി. അനിൽകുമാർ, മനയത്ത് ചന്ദ്രൻ, പി.വി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.