നെടുമ്പാശ്ശേരി: വിദേശത്തുനിന്ന് മാരക മയക്കുമരുന്ന് വൻതോതിൽ കേരളത്തിൽ എത്തിക്കുന്ന കോഴിക്കോട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളം വഴി പതിവായി യാത്ര ചെയ്തിരുന്നോയെന്ന് അന്വേഷിക്കുന്നു. കഴിഞ്ഞദിവസം ആംഫിറ്റമിൻ എന്ന മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ കോഴിക്കോട് സ്വദേശി ജാഫറിനെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലേക്ക് ഈ മയക്കുമരുന്ന് എത്തിക്കുന്ന കോഴിക്കോട് സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്ര നാർകോട്ടിക് കൺേട്രാൾ ബ്യൂറോകൂടി അന്വേഷണം നടത്തുന്നുണ്ടെന്നതിനാൽ ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. കരിപ്പൂർ വിമാനത്താവളം വഴി പലതവണ തനിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിെയന്നാണ് ജാഫർ പൊലീസിന് മൊഴി നൽകിയത്. ആംസ്റ്റർഡാമിൽനിന്ന് കൊറിയർ വഴി ദുബൈയിൽ എത്തിക്കുന്ന മയക്കുമരുന്ന് ഭക്ഷ്യവിഭവങ്ങൾക്കുള്ളിൽെവച്ചാണ് കേരളത്തിലെ വിമാനത്താവളം വഴി കൊണ്ടുവരുന്നത്. തലച്ചോറിെല നാഡീവ്യൂഹത്തെ മണിക്കൂറുകളോളം തളർത്തുന്ന ഈ മയക്കുമരുന്ന് ഗുളിക ഒരെണ്ണത്തിന് 2000 രൂപ നിരക്കിലാണ് ജാഫർ വിറ്റഴിച്ചിരുന്നത്. ഗുളിക പല കഷണങ്ങളാക്കി ഉപയോഗിച്ചാൽപോലും ഏറെ നേരം ലഹരി നിൽക്കും. മയക്കുമരുന്ന് മണത്തറിയുന്ന നെടുമ്പാശ്ശേരിയിെല നായ്ക്കളെ ഉപയോഗിച്ച് സംശയം തോന്നുന്ന ലഗേജുകൾ പരിശോധിക്കാറുണ്ട്. എന്നാൽ, മയക്കുമരുന്നുമായി എത്തുന്നവർ നായ്ക്കൾക്ക് അലർജിയുണ്ടാക്കുന്ന ചില രാസവസ്തുക്കൾ ഇത്തരം ലഗേജുകളിൽ പുരട്ടാറുണ്ടെന്നാണ് വിവരം. അതിനിടെ, മെഡിക്കൽ സ്റ്റോറുകളിൽ ഡ്രഗ്സ് കൺേട്രാളറുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധന നടത്താൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. മനോരോഗമുള്ളവർക്ക് നൽകുന്ന ഗുളികകളാണ് മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്നത്. കുറിപ്പടികളുടെ ആധികാരികത ഡോക്ടർമാരെ വിളിച്ച് ഉറപ്പുവരുത്തണമെന്ന് സ്റ്റോർ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.