പേരാമ്പ്ര: മീസില്‍സ് റുെബല്ല വാക്സിനെടുക്കേണ്ടതിെൻറ പ്രാധാന്യത്തെ കുറിച്ച് വൻ പ്രചാരണം നടത്തിയിട്ടും ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു വിദ്യാലയത്തിലെ ഇരുനൂറോളം കുട്ടികളിൽ 17 പേർ മാത്രമാണ് വാക്സിനെടുക്കാൻ തയാറായത്. കടിയങ്ങാട് മോഡല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളെയാണ് രക്ഷിതാക്കൾ വാക്സിനെടുക്കുന്നതിൽ നിന്നും വിലക്കിയത്. നവമാധ്യമങ്ങളിലൂടെ വാക്‌സിനെതിരെ പ്രചാരണമാണ് രക്ഷിതാക്കളെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതത്രെ. നഴ്സറി ഉൾപ്പെടെയുള്ള യു.പി സ്കൂളാണിത്. കഴിഞ്ഞ ദിവസം പി.ടി.എ മീറ്റിങ്ങിൽ ചങ്ങരോത്ത് പി.എച്ച്.സിയിലെ ഡോക്ടര്‍ ബിജേഷ് ബോധവത്കരണ ക്ലാസ് നല്‍കിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. വാക്‌സിന്‍ നല്‍കി കഴിഞ്ഞാല്‍ പാര്‍ശ്വഫലമുണ്ടാവുമെന്ന് ഭയക്കുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍, പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിച്ചതായി ഡോക്ടര്‍ ബിജേഷ് അറിയിച്ചു. ഈ മാസം മൂന്നു മുതല്‍ അടുത്തമാസം മൂന്നുവരെയാണ് കുത്തിവെപ്പെടുക്കുന്നത്. ഒമ്പതു മാസം മുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അഞ്ചാംപനി റുെബല്ല എന്നീ അസുഖങ്ങള്‍ക്കെതിരെ ഒറ്റത്തവണ നല്‍കുന്ന വാക്‌സിനാണിത്. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് വരവേൽപ് നന്തിബസാർ: എളമ്പിലാട് എം.എൽ.പി സ്കൂളിൽ സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തിൽ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് വിവിധ പരിപാടികളോടെ വരവേൽപ് നൽകി. കുട്ടികൾ തയാറാക്കിയ ലോകകപ്പ് ആൽബം സ്കൂൾ ലീഡർ ദിയലിനീഷ്, അലൻ കൃഷ്ണക്ക് കൈമാറി പ്രകാശനം ചെയ്തു. എല്ലാ ക്ലാസുകളിലെയും കുട്ടികൾക്കായി പ്രവചന മത്സരം സംഘടിപ്പിച്ചു. സ്പോർട്സ് ക്ലബ് ലീഡർ മുഹമ്മദ് ഷാഹിൻ അധ്യക്ഷത വഹിച്ചു. എൻ.എം.ടി. അഫ്നാസ്, സിയഷെറിൻ, മുഹമ്മദ് ആദിഫ്, എ.എസ്. മാനസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.