പെയിൻ ആൻഡ് പാലിയേറ്റിവ് എൻ.ആർ.ഐ സംഗമം ഇന്ന്

കോഴിക്കോട്: സംസ്ഥാനത്തെ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കീഴിൽ എൻ.ആർ.ഐ സംഗമം ശനിയാഴ്ച നടക്കും. ഉച്ചക്ക് 2.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ (ഐ.പി.എം) നടക്കുന്ന ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ യു.വി ജോസ് മുഖ്യാതിഥിയാകും. പാലിയേറ്റിവ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നവരുടെ കൂട്ടായ്മ വിപുലീകരിക്കുന്നതിനുമാണ് സംഗമം ഒരുക്കുന്നത്. ജെ.കെ ചാരിറ്റബ്ൾ ട്രസ്റ്റ്, കോസ്മോപൊളിറ്റൻ ക്ലബ്, സ്കെച്ചസ് എന്നീ സന്നദ്ധസംഘടനകൾ സൊസൈറ്റിക്കുവേണ്ടി ഒരുക്കിയ പദ്ധതികൾ ചടങ്ങിൽ സമർപ്പിക്കും. വനിതകൾക്കായി പുതിയ ഹോസ്റ്റൽ ഒരുങ്ങി കോഴിക്കോട്: നഗരത്തിൽ ജോലിചെയ്യുന്ന വനിതകൾക്കായി ഹൗസിങ് ബോർഡിനു കീഴിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങി. കോവൂർ-വെള്ളിമാട്കുന്ന് റോഡിന് സമീപം ഹൗസിങ് ബോർഡി​െൻറ കീഴിലുള്ള 58 സ​െൻറ് ഭൂമിയിൽ മൂന്ന് നിലകളിലായാണ് ഹോസ്റ്റൽ നിർമിച്ചിട്ടുള്ളത്. 160 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ഡേ കെയർ സ​െൻറർ, വായനമുറി, അടുക്കള, വിശാല ഭക്ഷണമുറി, ചുറ്റുമതിൽ, ആധുനിക മാലിന്യ സംസ്കരണ പ്ലാൻറ്, സോളാർ വൈദ്യുതി സൗകര്യം, ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഹോസ്റ്റലി​െൻറ ഉദ്ഘാടനം വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. എം.കെ. രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.