കോഴിക്കോട്: ജിഹാദി, ചുവപ്പ് ഭീകരതെക്കതിരെ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഒക്ടോബർ ഏഴിന് ജില്ലയിലെത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് വടകരയിലും 11.30ന് കൊയിലാണ്ടിയിലും സ്വീകരണം നൽകും. തുടർന്ന്, മൂന്നോടെ എലത്തൂർ മണ്ഡലത്തിലെത്തുന്ന ജാഥ ചെട്ടികുളത്തുനിന്നും കാൽനടയായാണ് നഗരത്തിലെത്തുക. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ ജാഥയിൽ അണിനിരക്കും. വൈകിട്ട് അഞ്ചിന് മുതലക്കുളത്താണ് ജില്ലയിലെ സമാപന പൊതുയോഗം. ജാഥക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും എട്ടിന് ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.