കാപ്പിക്ക് കൂടുതൽ പ്രചാരണം വേണം --ജില്ല കലക്ടർ കൽപറ്റ: കാപ്പി ഉൽപാദനത്തിനും ഉപയോഗത്തിനും കൂടുതൽ പ്രചാരണം വേണമെന്ന് ജില്ല കലക്ടർ എസ്. സുഹാസ് പറഞ്ഞു. കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കോഫി ബോർഡ് സംഘടിപ്പിച്ച അന്തർദേശീയ കാപ്പി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ സംബന്ധിച്ച് കാപ്പിയില്ലാതെ ജീവിതമില്ല. അതിനാൽ കാപ്പിയുടെ പ്രോത്സാഹനത്തിന് എല്ലാ സഹായവും നൽകുമെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.കെ. വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. അമ്പലവയൽ ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.യു. ദാസ്, കോഫി ബോർഡ് മുൻ വൈസ് ചെയർമാൻമാരായ പ്രഫ. കെ.പി. തോമസ്, അഡ്വ. വെങ്കിട്ട സുബ്രഹ്മണ്യൻ, അഡ്വ. മൊയ്തു, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ജെ. ദേവസ്യ, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പ്രശാന്ത് രാജേഷ്, വികാസ് പീഡിയ സ്റ്റേറ്റ് കോഒാഡിനേറ്റർ സി.വി. ഷിബു, സീനിയർ ലെയ്സൺ ഓഫിസർ ആർ. ശുഭ എന്നിവർ സംസാരിച്ചു. 'കാപ്പി ഒരു ആരോഗ്യ പാനീയം' എന്ന വിഷയത്തിൽ അഗ്രികൾചർ കെമിസ്റ്റ് ജി.കെ. മനോന്മണി ക്ലാസെടുത്തു. വിവിധ കാപ്പി ഉൽപന്നങ്ങളുടെ പ്രദർശനവും ഫിൽറ്റർ കാപ്പി തയാറാക്കുന്നതിനെപ്പറ്റിയുള്ള മാതൃക പ്രദർശനവും നടന്നു. --THUWDL20 കോഫി ബോർഡ് സംഘടിപ്പിച്ച അന്തർദേശീയ കാപ്പി ദിനാചരണ പരിപാടി ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു ജന്തുരോഗ നിയന്ത്രണ കാര്യാലയം കെട്ടിടോദ്ഘാടനവും ജില്ലതല സെമിനാറും നാളെ കൽപറ്റ: മൃഗസംരക്ഷണ വകുപ്പിെൻറ കീഴിലെ ജന്തുരോഗ നിയന്ത്രണ കാര്യാലയത്തിെൻറ പുതിയ കെട്ടിടോദ്ഘാടനവും ജില്ല തല സെമിനാറും ശനിയാഴ്ച കൽപറ്റയിൽ നടക്കുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.ആർ. ഗീത, കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ -വനംമന്ത്രി കെ. രാജു കെട്ടിടം ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി റിപോർട്ട് അവതരിപ്പിക്കും. കർഷകരെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ആദരിക്കും. പേ വിമുക്ത വയനാട് പദ്ധതിയുടെ ലോഗോ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി പ്രകാശനം ചെയ്യും. മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് സബ്സിഡി വിതരണം നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുൻ, നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ, ജില്ല പഞ്ചായത്തംഗം കെ. മിനി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ മുന്നോടിയായി ഉച്ചക്ക് രണ്ടിന് കൽപറ്റ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടക്കുന്ന ജന്തുജന്യ രോഗങ്ങളെ ആസ്പദമാക്കിയുള്ള ജില്ലതല സെമിനാർ മൃഗസംരക്ഷണവകുപ്പ് അഡീ. ഡയറക്ടർ ഡോ. ബി. ബാഹുലേയൻ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി യൂനിവേഴ്സിറ്റി അസി. പ്രഫ. ഡോ. വി.കെ. വിനോദ് ക്ലാസെടുക്കും. കന്നുകാലികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളുടെയും മനുഷ്യനെ ബാധിക്കുന്ന ജന്തുജന്യ രോഗങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, പക്ഷിപ്പനി, കുരങ്ങുപനി തുടങ്ങിയ ജന്തുജന്യ രോഗങ്ങളുടെ നിരീക്ഷണം, നിയന്ത്രണ പരിപാടികൾ എന്നിവക്ക് നേതൃത്വം നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് ആനിമൽ ഡിസീസസ് കൺേട്രാൾ േപ്രാജക്ട് (എ.ഡി.സി.പി) കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ഡോ. കെ. രാജ്മോഹനൻ, േഡാ. ദിലീപ് ഫൽഗുനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മഞ്ഞക്കൊന്ന നശീകരണം; സാമൂഹിക വനവത്കരണ വിഭാഗത്തെ ഏൽപ്പിക്കണ--ം -പ്രകൃതി സംരക്ഷണ സമിതി കൽപറ്റ: വയനാടൻ കാടുകളിൽ ജൈവവൈവിധ്യത്തിനു കടുത്ത ഭീഷണിയാകുന്നവിധത്തിൽ അതിവേഗം വ്യാപിക്കുന്ന മഞ്ഞക്കൊന്നയെന്ന അധിനിവേശസസ്യത്തെ നശിപ്പിക്കുന്നതിനുള്ള ചുമതല സാമൂഹിക വനവത്കരണ വിഭാഗത്തെ ഏൽപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മഞ്ഞക്കൊന്ന വയനാട്ടിലെത്തിച്ചത് സാമൂഹിക വനവത്കരണ വിഭാഗമാണ്. 1990കളിൽ മുത്തങ്ങ പൊൻകുഴി നഴ്സറിയിൽ ആയിരക്കണക്കിനു തൈകൾ ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തതും വഴിയോരങ്ങളിൽ നട്ടുപിടിപ്പിച്ചതും സാമൂഹിക വനവത്കരണ വിഭാഗമാണ്. പൊൻകുഴിയിൽനിന്നാണ് മഞ്ഞക്കൊന്ന കാടാകെ വ്യാപിച്ചത്. മരങ്ങൾ നട്ടുപിടിപ്പിക്കാനെന്ന പേരിൽ എല്ലാ വർഷവും കോടിക്കണക്കിനു രൂപയാണ് സാമൂഹിക വനവത്കരണ വിഭാഗം പാഴാക്കുന്നത്. സോഷ്യൽ ഫോറസ്ട്രിയുടെ മുഴുവൻ ഫണ്ടും മഞ്ഞക്കൊന്ന നശീകരണത്തിനു മാറ്റിവെക്കണം. വെള്ളിയാഴ്ച ജില്ലയിലെത്തുന്ന വനം മന്ത്രി സാഹചര്യങ്ങൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയൽ, എ.വി. മനോജ്, എം. ഗംഗാധരൻ, ബാബു മൈലമ്പാടി, രാമകൃഷ്ണൻ തച്ചമ്പത്ത്, സണ്ണി മരക്കടവ്, സണ്ണി പടിഞ്ഞാറത്തറ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.