റുബെല്ല പ്രതിരോധ നയം: അസത്യ പ്രചാരണം പാടില്ല -കലക്ടർ കോഴിക്കോട്: മീസിൽസ് നിർമാർജ്ജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കാനുമായി നടത്തുന്ന മീസിൽസ്-റുബെല്ല പ്രതിരോധ നയത്തിനെതിരെ അസത്യപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. രാജ്യത്താകമാനം നടക്കുന്ന പ്രതിരോധത്തിെൻറ ഭാഗമായി ജില്ലയിലും ചിട്ടയായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചിട്ടയായ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ചില തൽപര കക്ഷികൾ സാമൂഹ മാധ്യമങ്ങളിലൂടെ അസത്യ പ്രചാരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുെണ്ടന്നും ഇത്തരം പ്രചാരണങ്ങൾ പ്രചരിപ്പിക്കരുെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കൺേട്രാൾ റൂമിലോ ജില്ല ഭരണകൂടത്തേയോ അറിയിക്കണം. ഫോൺ: 0495-2370494. ബാലസൗഹൃദ ജില്ല: ശിൽപശാല കോഴിക്കോട്: ജില്ലയെ ബാലസൗഹൃദമാക്കുന്നതിനുള്ള കർമപരിപാടിയുടെ ഭാഗമായി 'കില'യുടെയും ജില്ല ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. 'ബാലസൗഹൃദ ജില്ല പുതിയ കാൽവെപ്പ്' വിഷയാവതരണം 'കില' അസോസിയേറ്റ് പ്രഫസർ ഡോ. പീറ്റർ എം. രാജുവും 'കുട്ടികൾക്കുള്ള ജില്ല കർമ പദ്ധതി തൃശൂർ മാതൃക' അവതരണം 'കില' േപ്രാഗ്രാം കോഒാഡിനേറ്റർ കെ.ജി. സജീവും നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത രാജൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുജാത മനക്കൽ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ഡോ. സാബു വർഗീസ്, ജില്ല കോഒാഡിനേറ്റർ ഇ.പി. രത്നാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.