നരിക്കുനി: കാക്കൂർ പഞ്ചായത്തിലെ കണ്ടോത്തുപാറയിൽ പുതുതായി അംഗീകാരം ലഭിച്ച അക്ഷയ സെൻറർ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കാക്കൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല അധ്യക്ഷത വഹിച്ചു. കണ്ടോത്തുപാറയിലെ സാമൂഹിക ക്ഷേമ ജീവകാരുണ്യ സംഘടനയായ കെയറിെൻറ നിരന്തര ഇടപെടലിെൻറ ഫലമായാണ് കണ്ടോത്തുപാറയിൽ പുതിയ ലൊക്കേഷൻ അനുവദിച്ചുകിട്ടിയത്. കാക്കൂർ പഞ്ചായത്തിനു പുറമെ നരിക്കുനി, മടവൂർ, ചേളന്നൂർ പഞ്ചായത്തുകളിലെ താമസക്കാർക്കുകൂടി ഇതിെൻറ പ്രയോജനം ലഭിക്കും. പരിപാടിയിൽ അക്ഷയ ജില്ല േപ്രാജക്ട് മാനേജർ സുബിനി എസ്. നായർ, വാർഡ് മെംബർ കെ. ജിഷ, പി.പി. നൗഷീർ, സി.എം. ഹുസൈൻ, പി.പി. ബഷീർ, അറുമുഖൻ, സദാനന്ദൻ, കെ. സർജാസ, കെ.പി. അഹമ്മദ് ജമാൽ, ഫർസീൻ എന്നിവർ സംസാരിച്ചു. കെ.കെ. റഫീഖ് സ്വാഗതവും പി.കെ. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.