അരനൂറ്റാണ്ടി​െൻറ അനുഭവങ്ങളുമായി വീണ്ടും അവർ വിദ്യാലയമുറ്റത്ത്​

ചേന്ദമംഗലൂർ: അമ്പതാണ്ടിനുശേഷം ഒരേ ക്ലാസിലൊത്തുചേർന്നപ്പോൾ 65കാരായ സഹപാഠികളുടെ ജരാനര ബാധിച്ച കണ്ണുകൾ അരനൂറ്റാണ്ടിന് മുമ്പുള്ള കുസൃതിലോകത്തായിരുന്നു. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ 1964 മുതൽ 67 വരെ പഠിച്ച പ്രഥമ ബാച്ചുകാരാണ് സ്കൂളിൽ അരനൂറ്റാണ്ടി​െൻറ അനുഭവങ്ങളും കുട്ടിക്കാലത്തെ ഓർമകളുമായി ഒത്തുകൂടിയത്. ഒന്നാം ബാച്ചിലെ ജീവിച്ചിരിക്കുന്ന 39 പേരിൽ 33 പേരും പങ്കെടുത്ത സംഗമം സ്കൂൾചരിത്രത്തിലെ വേറിട്ട അധ്യായമായി. അന്നത്തെ അധ്യാപകരായിരുന്ന ബി. മുഹമ്മദ് ഷാ മലപ്പുറം, കുഞ്ഞിരായിൻ ഫറോക്ക്, ബാലസാഹിത്യകാരൻ എ. വിജയൻ കോഴിക്കോട്, അബൂബക്കർ ഫറോക്ക് എന്നിവർ പ്രായം മറന്ന് പ്രഥമ ബാച്ചിനൊപ്പം ചേർന്നു. രാവിലെ 10ന് തുടങ്ങിയ സംഗമം അനുഭവവിവരണങ്ങളും സ്മരണകളും സർഗാത്മക പ്രകടനങ്ങളുമായി വൈകീട്ടാണ് പിരിഞ്ഞത്. തങ്ങളുടെ ജീവിതത്തിന് ഊടും പാവും പാകിയ വിദ്യാലയത്തിന് അമ്പതാം വാർഷികസംഗമത്തി​െൻറ സ്മരണക്കായി െമമെേൻറായും സമ്മാനിച്ചാണ് പഴയ കൂട്ടുകാർ സ്കൂൾ പടിയിറങ്ങിയത്. ഡോ. എം.എൻ. കാരശ്ശേരി, ഡോ. എ. മുഹമ്മദലി, ഡോ. അഹമ്മദ്കുട്ടി, കൃഷ്ണൻ നമ്പൂതിരി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും തങ്ങളുടെ സഹപാഠികൾക്കൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു. പ്രഥമ ബാച്ചിൽ ആകെയുണ്ടായിരുന്ന ശാന്തകുമാരി, ലീല, കുഞ്ഞി ഫാത്തിമ, ഇയ്യാത്തുമ്മ എന്നീ നാല് 'പെൺകുട്ടികളും' സംഗമത്തിനെത്തി. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്ററും സ്കൂൾ മാനേജരുമായ ഒ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, പ്രധാനാധ്യാപകൻ യു.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. അൻസാരി അലി കിണാശ്ശേരി, ജയശീലൻ പയ്യടി, കെ.പി. അബ്ദുറഹ്മാൻ, കെ.പി. വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.